പാ​ര​മ്പ​ര്യ ന​ഗ​രി​ ഇന്ന്​ കൺതുറക്കും

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന പാ​ര​മ്പ​ര്യ ന​ഗ​രി​യാ​യ ദ​ർ​ബ്സ്സാ​ഇ ഇ ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ദേ​ശീ​യ ദി​നാ​ഘോ​ഷ ക​മ്മി​റ്റി അ​റി​യി​ച്ചു. ഡി​സം​ബ​ർ 20 വ​രെ എ​ട്ട് ദി​വ ​സം നീളു​ന്ന ആ​ഘോ​ഷ പ​രി​പ​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ മി​ക​ച്ച​തു ം വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് ഈ ​വ​ർ​ഷം ദ​ർ​ബു​സ്സാ​ഇ ഒ​രു​ക്കു​ന്ന​ത്. രാ​ജ്യ​ത്തിെ​ൻറ പൈ​തൃ​ക​ങ്ങ​ളി​ലേ​ക്കു​ള്ള തി​രി​ഞ്ഞ് നോ​ട്ടം എ​ന്ന ത​ര​ത്തി​ൽ ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക വേ​ദി പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ്​ സ്വ​ദേ​ശി​ക​ളു​ടെ ജീ​വി​ത രീ​തി വ്യ​ക്ത​മാ​ക്കു​ന്ന ദൃ​ശ്യാ​വി​ഷ്​കാ​ര​മാ​ണ്. പ​ഴ​യ കാ​ല ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ പോ​ലെ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ത് ഒ​രു​ക്കു​ക. ഖ​ത്ത​രി സ​മൂ​ഹം പാ​ര​മ്പ​ര്യ​മാ​യി സൂ​ക്ഷി​ച്ചുപോ​രു​ന്ന ആ​ചാ​ര​ങ്ങ​ളെ പു​ന​ർ​ജീ​വി​പ്പി​ക്കാ​നും പു​തു​ത​ല​മു​റ​ക്ക് അവ പ​രി​ച​യ​പ്പെ​ടു​ത്താ​നും ഇ​ത് ഏ​റെ സ​ഹാ​യ​ക​മാ​കും.

​മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് ഭി​ന്ന​മാ​യി വി​ശാ​ല​മാ​യ സൗ​ക​ര്യ​മാ​ണ് ഈ ​വ​ർ​ഷം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ്​ കോ​ള​ജ് ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക പ​വ​ലി​യ​നി​ൽ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും പ്ര​ത്യേ​ക പരിപാടികളുണ്ട്​. പോ​ലീ​സി​​െൻറ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ കാ​ണാ​ൻ ക​ഴി​യും. പു​തി​യ ത​ല​മു​റ​യെ രാ​ജ്യ സ്​​നേ​ഹ​ത്തിെ​ൻറ ബാ​ല​പാ​ഠം പ​ഠി​പ്പി​ക്കു​ന്ന​തി​ന് ഇ​ത്ത​രം പ​വ​ലി​യ​നു​ക​ൾ സ​ഹാ​യ​ക​മാ​കും. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും പ്ര​ത്യേ​കം പ​വ​ലി​യ​ൻ ഒ​രു​ക്കും. ഈ ​പ​വ​ലി​യ​നി​ൽ രാ​ഷ്​ട്രസേ​വ​ന​ത്തി​ന് സൈ​ന്യം ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. യു​വ​ത​ല​മു​റ​യി​ൽ രാ​ജ്യ സേ​വ​ന ത​ൽ​പ്പ​ര​ത സൃ​ഷ്​​ടി​ക്കാ​ൻ ഇ​ത് സ​ഹാ​യ​ക​മാ​കും. രാ​ജ്യ​ത്തിെ​ൻറ പാ​ര​മ്പ​ര്യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ ക​ല​വ​റ ത​ന്നെ ഇ​വി​ടെ സ​ജ്ജ​മാ​കും. ദ​ർ​ബ്സ്സാ​ഇ മൈ​താ​ന​ത്തെ​വി​ടെ​യും ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ൽ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ വൈ​വി​ധ്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക​ർ​ക്ക് മ​ണി​ക്കൂ​റു​ക​ൾ ഇ​വി​ടെ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ം. ഭ​ക്ഷ​ണ ശാ​ല​ക​ളി​ൽ ന​ല്ല തി​ര​ക്ക് ത​ന്നെ​യാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ​യും കു​ട്ടി​ക​ളെ​യും ഗതാഗത നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ബോ​ധ​ത്​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് ട്രാ​ഫി​ക് വ​കു​പ്പ് മു​ൻ വ​ർ​ഷ​ങ്ങ​ളെ പോ​ലെ ത​ന്നെ വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന​വും പ​രി​ശീ​ല​ന​വും ഒ​രു​ക്കുന്നുണ്ട്​. എ​ട്ട് ദി​വ​സ​മാ​ണ് ദ​ർ​ബ്സ്സാ​ഇ ഉണ്ടാവുക. സി​വി​ൽ ഡി​ഫ​ൻ​സ്​ ഒ​രു​ക്കു​ന്ന അ​ഗ്​നിശ​മ​ന സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന വി​ശാ​ല​മാ​യ പ​വ​ലി​യ​നും ഉണ്ട്​. ‘ഖ​ത്ത​ർ സ്വ​ത​ന്ത്ര​മാ​യി ത​ന്നെ നി​ല നി​ൽ​ക്കും’ എന്നതാണ്​ ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യദി​ന മു​ദ്രാ​വാ​ക്യ​ം. ഇതിനെ അ​ന്വ​ർ​ത്ഥമാ​ക്കു​ന്ന പ​രി​പാ​ടി​ക​ളാണ്​ എല്ലായിടത്തും ഒരുങ്ങുന്നത്​.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.