ദോഹ: ആറാമത് അജ്യാൽ ഫിലിം ഫെസ്റ്റിവെലിന് കതാറയിൽ ഇന്ന് തുടക്കം. ഡിസംബർ മൂന്നുവരെ ഇനി സിനിമയിലൂടെ ലോകം കാണാം. ആദ്യദിനമായ നവംബർ 28ന് വൈകുന്നേരം ഏഴിന് ആദ്യചിത്രമായി നസിഹ അരേബി സംവിധാനം ചെയ്ത ‘ഫ്രീഡം ഫീൽഡ്സ്’ പ്രദർശിപ്പിക്കും. സമകാലീന ലിബിയൻ സമൂഹത്തിൽ സ് ത്രീകൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പറയുന്നതാണ് 97 മിനുട്ട് ദൈർഘ്യമുള്ള ചിത്രം. വ്യത്യസ്ത പ്രമേ യങ്ങളുമായി ശക്തമായ നിരവധി സിനിമകളാണ് ഇപ്രാവശ്യത്തെ മേളയിൽ ഉള്ളത്. 23 ഫീച്ചർ ഫിലിമുകളും 58 ഷോട്ട്ഫിലിമുകളുമാണ് പ്രദർശിപ്പിക്കുന്നത്.
ഇതിൽ 24 എണ്ണം അറബ് ലോകത്ത് നിന്നുള്ളവയാണ്. 44 സിനി മകളുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് വനിതാ സിനിമാപ്രവർത്തകരാണ് എന്ന പ്രത്യേകതയുമുണ്ട്. 14 സി നിമകൾ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ സഹകരണത്തോടെയുള്ളതാണ്. അന്തരിച്ച പ്രമുഖ ഖത്തരി നടൻ അബ്ദുൽ അസീസ് ജാസിമിെൻറ പേരിൽ ഇത്തവണ പ്രത്യേക അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ‘മേയ്ഡ് ഇൻ ഖത്തർ’ എന്ന മേളയിലെ പ്രത്യേക വിഭാഗത്തിൽ മികച്ച അഭിനേതാക്കൾക്കാണ് ഇൗ അവാർഡ് നൽകുക. റ ഷ്യയുമായുള്ള സാംസ്കാരിക ൈകമാറ്റത്തിെൻറ ഭാഗമായി ‘മേയ്ഡ് ഇൻ റഷ്യ’ എന്ന വിഭാഗവും മേളയിൽ ഉ ണ്ടാകും. 2022 ലോകകപ്പ് ഫുട്ബാൾ ഖത്തറിൽ നടക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ലോകകപ്പിന് ആതി ഥേയത്വം വഹിച്ച രാജ്യമാണ് റഷ്യ എന്ന നിലയിലാണ് ഇൗ വിഭാഗം കുടി ഉൾപ്പെടുത്തിയിരിക്കുന്നത്.
എട്ട് മുതൽ 12 വയസ്സു വരെ പ്രായമുള്ള മൊഹാഖ് വിഭാഗത്തിലെ മൽസരത്തിൽ ഡൻമാർക്ക് ചിത്രം ‘നെക്സ്റ്റ് ഡോർ സ്പൈ’, കെനിയൻ– ജർമൻ സിനിമയായ ‘സുപ മോഡോ’, ജപ്പാനീസ് ചലച്ചിത്രം ‘ദി നൈറ്റ് ഐ സ്വാം’, അയർലൻറ്– യു.കെ ചിത്രമായ ‘സൂ’ തുടങ്ങിയവയാണ് മൽസരിക്കുക. പതിമൂന്നിനും 17 വയസിനും ഇടയിൽ പ്രായമുള്ള ഹിലാൽ വിഭാഗത്തിൽ അമേരിക്കൻ സിനിമകളായ ‘ലീവ് നോ േട്രസ്’, ‘ദി ൈപ്രസ് ഓഫ് ഫ്രീ’, ജപ്പാ നീസ് ചിത്രം ‘മിറായി’, ഡെൻമാർക്ക്– കാനഡ ചലച്ചിത്രം ‘വാട്ട് വലാ വാൺട്സ്’ എന്നിവ മൽസരിക്കും. 36 രാജ്യങ്ങളിൽ നിന്നുള്ള 81 സിനിമകളാണ് ആകെ പ്രദർശിപ്പിക്കുന്നത്. മേളയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ലഗൂണ മാളിലും ദോഹ ഫെസ്റ്റിവെൽ സിറ്റിയിലുമുള്ള എഫ്.എൻ.എ.സി സ്റ്റോറുകളിൽ നിന്ന് വാങ്ങാം. www.domahilminstitute.com/festival എന്ന സൈറ്റിൽ നിന്ന് ഒാൺലൈൻ വഴിയും ടിക്കറ്റ് വാങ്ങാം. കൂടുതൽ വിവരങ്ങൾ www.dohafilminstitute.com/filmfestival എന്ന സൈറ്റിൽ.
കൈലാശ് സത്യാർഥി അതിഥി
ദോഹ: അജ്യാൽ ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൈലാശ് സത്യാർഥിയും. പ്രമുഖ സംവിധായകൻ നദിൻ ലബാക്കി, നിർമാതാവും സംഗീത സംവിധായകനുമായ ഖാലദ് മൂസനർ, ചിത്രകാരൻ അൽ സീദ്, നടൻ ടോം ഫെൽട്ടൻ, ഇവാഞ്ചലിൻ ലില്ലി, ടുബ ഉൻസാൽ, എൻജിൻ അൽതൻ ദുസ്യതൻ, ബുലൻറ് ഇനൽ എന്നിവരും അതിഥിയായി മേളയിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.