റൗദത്ത്​ അൽ ഹമാമയിൽ പുതിയ പെട്രോൾ സ്​റ്റേഷൻ തുറന്നു

ദോഹ: ഖത്തർ ഇന്ധന കമ്പനിയായ വുഖൂദ്​ റൗദത്ത്​ അൽ ഹമാമ രണ്ടിൽ പുതിയ പെ​​ട്രോൾസ്​റ്റേഷൻ തുറന്നു. ഇതോടെ ആകെ സ്​റ്റേഷനുകളുടെ എണ്ണം 79 ആയി. പുതിയ സ്​ഥിരം സ്​റ്റേഷൻ തുറന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്ന്​ വുഖൂദ്​ സി.ഇ.ഒ എഞ്ചിനീയർ സആദ്​ റാഷിദ്​ അൽ മുഹന്നദി പറഞ്ഞു. രാജ്യത്തി​​​െൻറ എല്ലാ ഭാഗത്തും ഉപഭോക്​താക്കളുടെ സൗകര്യത്തിനനുസരിച്ച്​ ഗുണനിലവാരമുള്ള പെട്രോളിയം ഉൽപന്നങ്ങൾ നൽകുകയാണ്​ കമ്പനിയുടെ ലക്ഷ്യമെന്ന്​ അദ്ദേഹം പറഞ്ഞു.

ഇതിനായി സൗകര്യങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്​. 10000 സ്​ക്വയർ മീറ്റർ സ്​ഥലത്താണ്​ പുതിയ പെട്രോൾ സ്​റ്റേഷൻ സ്​ഥാപിച്ചത്​. മൂന്ന്​ ലൈനുകളിലായി ആറ്​ ഇന്ധനം നിറക്കൽ കേന്ദ്രങ്ങൾ ഉണ്ട്​. റൗദത്ത്​ അൽ ഹമാമക്കും അയൽപ്രദേശങ്ങളിലും ഉള്ള ഉപഭോക്​താക്കൾക്ക്​ ഇത്​ സൗകര്യപ്രദമാണ്​. 24 മണിക്കൂറും സ്​റ്റേഷൻ പ്രവർത്തിക്കും. സിദ്​റ കൺവീനിയൻസ്​ സ്​​േറ്റാർ സ്​​േറ്റഷനിൽ ഉണ്ട്​. കാർവാഷ്​, ഒായിൽമാറ്റം, ടയർ അറ്റകുറ്റപ്പണി, എൽ.പി.ജി സിലിണ്ടർ വിൽപന, ഗ്യാസോലിൻ വിൽപന, ഡീസൽ ഉൽപന്നങ്ങളുടെ വിൽപന എന്നിവയും ഇവിടെ ഉണ്ട്​. 17 പുതിയ പെട്രോൾ സ്​റ്റേഷനുകൾ കൂടി സ്​ഥാപിക്കാനുള്ള ഒരുക്കത്തിലാണ്​ വുഖൂദ്. ഇൗവർഷം തന്നെ ഇവയിൽ പലതും പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.