ഖത്തർ ദേശീയ ദിനാഘോഷം; ഡിസംബർ 19ന്​ പൊതു അവധി

ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 19ന്​ ഞായറാഴ്​ച ഖത്തറിൽ പൊതു അവധി പ്രഖ്യാപിച്ച്​ അമീരി ദിവാൻ. 18 ശനിയാഴ്​ചയാണ്​ ഖത്തർ ദേശീയ ദിനാഘോഷം. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾക്കാണ്​ രാജ്യം വേദിയാവുന്നത്​.

ഫിഫ അറബ്​ കപ്പ്​ ഫൈനൽ ദിനം കൂടിയായതിനാൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ കൂടി ആകർഷിക്കുന്ന പരിപാടികളാണ്​ അണിയറയിൽ ഒരുങ്ങുന്നത്​. സൈനിക പരേഡ്​ ഉൾപ്പെടെ വിവി ചടങ്ങുകൾക്ക്​ കോർണിഷ്​ വേദിയാവും.

അതിനു പുറമെ, അൽവക്ര, ഓൾഡ്​ സൂഖ്​, ആസ്​പയർ പാർക്ക്​, കതാറ എന്നിവടങ്ങളിൽ 12 മുതൽ വിവിധ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിലെ അലങ്കാര പണികൾ സംബന്ധിച്ച്​ മാർഗനിർദേശം കഴിഞ്ഞ ദിവസം പുറത്തിറക്കി. വാഹനങ്ങളുടെ നിറം മാറ്റാനോ, വിൻഡ്ഷീൽഡിൽ ടിൻറ് ചെയ്യാനോ പാടില്ല.

Tags:    
News Summary - Qatar National Day; December 19 is a public holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.