ദോഹ: ഇന്ത്യക്കും ഖത്തറിനും ഇടയിലെ നേരിട്ടുള്ള കപ്പൽപ്പാതയായ ഇന്ത്യ–ഖത്തർ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള കയറ്റിറക്കുമതി സമയം മൂന്ന്–നാല് ദിവസങ്ങളിലായി ചുരുങ്ങും. പുതിയ കപ്പൽപ്പാത ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര വ്യാപ്തിയിൽ വൻ സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യ–ഖത്തർ എക്സ്പ്രസ് സർവീസ് ജൂണിൽ ആരംഭിക്കുമെന്നാണ് ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും മറ്റും കയറ്റുമതിയിൽ വൻ കുതിപ്പാണ് അടുത്ത കാലത്തായി ഉണ്ടായിരിക്കുന്നത്.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപന്നത്തിെൻറ 17 ശതമാനവും കയറ്റുമതിയുടെ 10 ശതമാനവും കാർഷിക സമ്പത്താണെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ ഭക്ഷ്യസുരക്ഷ രംഗത്ത് വലിയ സാധ്യതകളാണ് ഇത് തുറന്നിട്ടിരിക്കുന്നതെന്നും ഖത്തറിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
അതേസമയം, ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി വൈബ്രൻറ് തമിഴ്നാട് സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോയും ഭക്ഷ്യചരക്കുകൾ സംബന്ധിച്ച പ്രത്യേക ഉച്ചകോടിയും കഴിഞ്ഞ ദിവസം നടന്നു. റിതാജ് അൽ റയ്യാൻ ഹോട്ടലിൽ ദോഹയിലെ ഇന്ത്യൻ എംബസിയുമായും ഐ പി ബിസിയുമായും തമിഴ് അസോസിയേഷനുകളുമായും സഹകരിച്ചാണ് ഉച്ചകോടി നടന്നത്. അംബാസഡർ പി കുമരൻ മുഖ്യാതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.