ദോഹ: വിവിധ മേഖലകളിലെ വൻഅവസരങ്ങളിലേക്ക് വാതിൽ തുറന്ന് ഖത്തർ–ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനത്തിന് ദോഹയിൽ സമാപനം. ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ ബിസിനസ് ആൻഡ് െപ്രാഫഷണൽ കൗൺസിൽ (െഎ.ബി.പി.സി) ആണ് രണ്ട് ദിവസത്തെ സമ്മേളനം നടത്തിയത്. വാർഷിക വളർച്ചാനിരക്ക് ഇന്ത്യയുടേത് 7.5 ശതമാനത്തിനും എട്ടിനും ഇടയിലാണെന്നും അടിസ്ഥാനവികസനരംഗത്ത് നിരവധി വൻപദ്ധതികൾ ഇന്ത്യയിൽ നടക്കുന്നുണ്ടെന്നും വിദേശകാര്യ സഹമന്ത്രി എം.െജ. അക്ബർ സമ്മേളനത്തിൽ പറഞ്ഞു. ആഗോളതലത്തിലുള്ള നിക്ഷേപകർക്ക് ഇന്ത്യ മികച്ച സ്ഥലമാണ്. 2022ഒാടെ 700 ബില്ല്യൻ വിദേശനിക്ഷേപം സ്വീകരിക്കാൻ തക്ക ശേഷി രാജ്യത്തിനുണ്ട്.
രാജ്യത്ത് 100 പുതിയ നഗരങ്ങളും 200 വിമാനത്താവളങ്ങളും ഉണ്ടാക്കാൻ ഇന്ത്യക്ക് പദ്ധതിയുണ്ട്. നിലവിൽ നിശ്ചയിച്ച പദ്ധതികൾക്ക് പുറമേയാണിത്. റിയൽ എസ്റ്റേറ്റ്, ആരോഗ്യം, ഭക്ഷ്യോൽപാദനം, ചെറുകിടമേഖല എന്നിവയിൽ വിദേശനിക്ഷേപകർക്ക് ഇന്ത്യയിൽ മികച്ച അവസരങ്ങളുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 400 മില്ല്യനും 500 മില്ല്യനും ഇടയിലുള്ള പുതിയ ഉപഭോക്താക്കൾ ഉണ്ടാകും. വരും വർഷങ്ങളിൽ ആയിരക്കണക്കിന് ആശുപത്രികൾ ഇന്ത്യയിൽ പുതുതായി ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.
ഇതിനാൽ ഇന്ത്യൻ ആരോഗ്യരംഗം വിേദശനിക്ഷേപകർക്ക് നല്ല ലാഭം പ്രതീക്ഷിക്കാവുന്ന മേഖലയാണ്. ചരിത്രപരമായി തന്നെ ഇന്ത്യയും ഖത്തറും നല്ല വ്യാപാര പങ്കാളികളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉൗർജ നയത്തിെൻറ പ്രത്യേകസാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉൗർജപങ്കാളിത്തം ഏറെ വിലപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും താഴെക്കിടയിലുള്ളവരുടെ ജീവിതം മെച്ചെപ്പടുത്താൻ ഉൗർജമേഖലയിലെ പദ്ധതികൾ അനിവാര്യമാണ്. ലോക െത്ത വലിയ ഗ്യാസ് കയറ്റുമതി രാജ്യമായ ഖത്തർ ഇതിനാൽ ഇന്ത്യക്ക് ഏറെ വിലപ്പെട്ട പങ്കാളിയാണെന്നും എം.ജെ. അക്ബർ പറഞ്ഞു.
നേരത്തേ ഖത്തർ വിദേശകാര്യസഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖി ഉദ്ഘാടനം ചെയ്തു. നയ തന്ത്ര–വ്യാപാരമേഖലയിൽ ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണ് ഖത്തറിനുള്ളത്. ഉൗർജം, അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമം, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും.ഹമദ് രാജ്യാന്തര തുറമുഖം വഴി പുതിയ വ്യാപാര പാതക്ക് ഖത്തർ തുടക്കമിട്ടിട്ടുണ്ടെന്നും അൽ മുറൈഖി പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി.കുമരൻ അടക്കമുള്ള വ്യക്തികൾ സമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.