ദോഹ: ഈയിടെ സമാപിച്ച 16ാമത് െപ്രാജക്ട് ഖത്തർ പ്രദർശനത്തിൽ ഇന്ത്യൻ പ ങ്കാളിത്തം മുൻവർഷത്തേതിൽ നിന്നും ഇരട്ടിയെന്ന് ഇന്ത്യൻ എംബസി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് പ്രദ ർശനം നടന്നത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെയും ഇന്ത്യൻ എംബസിയുടെ ശ്രമങ്ങളെയുമാണ് ഇത് പ്രതിഫലിപ്പിക്കു ന്നതെന്നും എംബസി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. െപ്രാജക്ട് ഖത്തറിലെ ഇന്ത്യൻ പവലിയൻ അംബാസഡർ പി കുമരനും ഖത്തർ വാണിജ്യ വ്യവസായമന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരിയും ചേർന്ന് സംയുക്തമായാണ് നിർവഹിച്ചത്.
33 ഇന്ത്യൻ കമ്പനികളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. കമ്പനികളുടെ പൂർണവിവരങ്ങൾ ഇന്ത്യൻ എംബ സിയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേ ഷനാണ് ഇതിന് നേതൃത്വം വഹിച്ചത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക വാണിജ്യ ഇടപാടുകളുടെ ആഴത്തെയാണ് ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തം വ്യക്തമാക്കുന്നതെന്നും എംബസി വ്യക്തമാക്കി. 2018–2019 കാലയളവിൽ ഇന്ത്യയിൽ നിന്നും ഖ ത്തറിലേക്കുള്ള കയറ്റുമതിയിൽ 13 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.