ദോഹ: സഹകരണത്തിെൻറ പുതിയ വാതിലുകളാണ് ഖത്തർ അമീറിെൻറ അമേരിക്കൻ സന്ദർശനത്തിൽ തുറക്കുന്നത്. അമേരിക്കയലെ പ്രമുഖ നഗരങ്ങളിലൊന്നായ മിയാമിയും ദോഹയും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശകതിപകരാൻ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. മിയാമിയില്‍ യു.എസ് ഖത്തര്‍ എംബസി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിലെ മുന്‍ അംഗങ്ങളും ഇപ്പോഴത്തെ അംഗങ്ങളുമായ നിരവധി പേരാണ് ചടങ്ങില്‍ സംബന്ധിച്ചത്.
ഖത്തര്‍ സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആൽഥാനിയുടെ നേതൃത്വത്തിലുള്ള വ്യാപാര സംഘം നിലവില്‍ അമേരിക്കന്‍ യാത്ര നടത്തുന്നുണ്ട്. നാല് അമേരിക്കന്‍ സംസ്ഥനങ്ങളിലാണ് സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് സംഘം യാത്ര നടത്തുന്നത്. യാത്രക്ക് മിയാമയില് നിന്നാണ് തുടക്കം കുറിച്ചത്.
ഇതിനോടനുബന്ധിച്ച് മിയാമിയില്‍ ഏപ്രില്‍ മൂന്നിന് ഖത്തര്‍ അമേരിക്ക ബിസിനസ് ഫോറം സംഘടിപ്പിച്ചിരുന്നു. ഖത്തറിലെ വിവിധ സര്‍ക്കാര്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യാപാര കേന്ദ്രങ്ങളുടെ തലവന്മാരും വ്യാവസായികളും ഉള്‍പ്പെട്ട 200ഓളം പേര് ശൈഖ് അഹമ്മദിനെ അനുഗമിക്കുന്നുണ്ട്. പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങള്‍ അമീറും സ്വീകരണചടങ്ങിനെത്തിയവരും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.