ഫലസ്തീൻ കുട്ടികൾക്ക് സഹായവുമായി ഖത്തർ ഫൗണ്ടേഷൻ

ദോ​ഹ: യു​ദ്ധ​ത്തി​ന്റെ ദു​രി​തം പേ​റു​ന്ന ഫ​ല​സ്തീ​നി​ലെ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ​പ്ര​ത്യേ​ക ധ​ന​ശേ​ഖ​ര​ണ പ​രി​പാ​ടി​യു​മാ​യി ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ. കു​ട്ടി​ക​ൾ​ക്ക് അ​റി​വും വി​നോ​ദ​വും പ​ക​രു​ന്ന ത്രീ ​ഡി എ​ജു​ടെ​യി​ൻ​മെ​ന്റ് ടി.​വി സീ​രീ​സാ​യ സി​റാ​ജ് വ​ഴി​യാ​ണ് പ്ര​ത്യേ​ക പ​രി​പാ​ടി​യി​ലൂ​ടെ ധ​ന​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.

‘ഫ്രം ​ഖ​ത്ത​ർ ടു ​ഫ​ല​സ്തീ​ൻ: സി​റാ​ജ് ഫ​ണ്ട്റൈ​സ​ർ ഫോ​ർ ദി ​ചി​ൽ​ഡ്ര​ൻ ഓ​ഫ് ഫ​ല​സ്തീ​ൻ’ എ​ന്ന​പേ​രി​ൽ ഡി​സം​ബ​ർ 16 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ൽ പ്ര​ത്യേ​ക ധ​ന​ശേ​ഖ​ര​ണ പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്. ആ​ക്ടി​വി​റ്റി വൗ​ച്ച​റു​ക​ൾ സ്വ​ന്ത​മാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഫ​ല​സ്തീ​ൻ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കു​ചേ​രാം. 10 റി​യാ​ൽ മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

ടി​ക്ക​റ്റി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ വ​രു​മാ​ന​വും ഗ​സ്സ​യി​ലെ കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ലേ​ക്ക് വി​നി​യോ​ഗി​ക്കും. കു​ട്ടി​ക​ളു​ടെ വി​വി​ധ ആ​നി​മേ​ഷ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും മ​റ്റു​മാ​യി സ​ജീ​വ​മാ​കു​ന്ന​താ​യി​രി​ക്കും നാ​ലു മ​ണി​ക്കൂ​ർ നീ​ളു​ന്ന പ​രി​പാ​ടി.

Tags:    
News Summary - Qatar Foundation with aid to Palestinian children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.