Posted On
date_range Updated On
date_range അവധിക്ക് നാട്ടിലെത്തിയ ഖത്തർ പ്രവാസി മരിച്ചു
ദോഹ: അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ അഴീക്കൽ കപ്പക്കടവ് താമസിക്കുന്ന ചേലോറക്കണ്ടി ഷീജു (44) ആണ് ചൊവ്വാഴ്ച നാട്ടിൽ മരണപ്പെട്ടത്. പിതാവ്: പരേതനായ ചന്ദ്രൻ, അമ്മ: ശ്യാമള. ഭാര്യ: തുഷാര. മക്കൾ: ധനിഷ, റിതിഷ്. സഹോദരങ്ങൾ: ഷാജി, ഷീമ.
മാതാവിൻെറ ചികിത്സാവശ്യാർത്ഥ്യം ഇൗ മാസം ആദ്യത്തിലാണ് ഷീജു നാട്ടിലെത്തിയത്. 2005 മുതൽ ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖോറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി െചയ്യുകയായിരുന്നു. തിരികെ ഖത്തറിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ അഴീക്കൽ ശ്‌മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.