ഇറാൻ പ്രസിഡൻറിൻെറ സ്ഥാനാരോഹരണ ചടങ്ങിൽ പങ്കെടുക്കാനായി തെഹ്റാനിലെത്തിയ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഇറാൻ പ്രസിഡൻറിെൻറ സ്ഥാനാരോഹണത്തിൽ ഖത്തർ പ്രതിനിധി സഘം
തെഹ്റാൻ: ഇറാന്‍ പ്രസിഡൻറ് ഇബ്രാഹിം റഈസിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഖത്തര്‍ പ്രതിനിധികള്‍ പങ്കെടുത്തു. വാണിജ്യ വ്യവസായ മന്ത്രിയും ആക്ടിങ് ധനകാര്യ മന്ത്രിയുമായ അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെഹ്റാനിലെത്തി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കാളികളായത്.
പ്രതിനിധി സംഘം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ അഭിവാദ്യങ്ങള്‍ ഇബ്രാഹിം റഈസിക്ക് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളവും ദൃഢവുമാവട്ടെ എന്ന് കൂടിക്കാഴ്ചയിൽ പ്രതിനിധിസംഘം ആശംസിച്ചു. ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിക്ക് ഇറാൻ പ്രസിഡൻറ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.