ദോഹ: ഖത്തറിൽ കോവിഡ് രോഗം ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചതേയാടെ ആകെ മരണം 15 ആയി. തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലായിരുന്ന 74കാരനായ പ്രവാസിയാണ് മരിച്ചത്. ശനിയാഴ്ച 1547 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആകെ ചികിൽസയിലുള്ളവർ 27169 ആണ്. ഇതിൽ 1308 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. ഇതിൽ 158 പേർ തീവ്രചരിചരണവിഭാഗത്തിലാണ്.
നേരിയ രോഗലക്ഷണമുള്ള മറ്റുള്ളവർ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിലാണ്. 242പേർക്കുകൂടി ശനിയാഴ്ച കോവിഡ് രോഗം ഭേദമായിട്ടുണ്ട്. ആകെ രോഗം ഭേദമായവർ 3788ആയി. രാജ്യത്ത് വൈറസ് ബാധ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണം കൂടാൻ പലവിധ കാരണങ്ങളുണ്ട്.
നിലവിലുള്ള രോഗികളുടെ സമ്പർക്കശൃംഖല കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. ഇതിനാൽതന്നെ ഒരു പ്രദേശത്തുള്ള അല്ലെങ്കിൽ ഒരു മേഖലയിലുള്ള ആയിരക്കണക്കിന് ആളുകളുടെ പരിശോധന നടത്തിവരികയാണ്. ഒരു മേഖലയിലെ ചിലരിൽ നിന്ന് റാൻഡം ആയി പരിശോധന നടത്തുന്നുമുണ്ട്. കമ്മ്യൂണിറ്റി ചെക്കിങ് നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പരിശോധനകളുെട എണ്ണം കൂടിയതും രോഗികൾ കൂടാൻ കാരണമായിട്ടുണ്ട്. റമദാനിലും തുടർന്ന് പെരുന്നാളിലും ഗൃഹസന്ദർശനം പോലുള്ളവ ഒഴിവാക്കണം.
ഖത്തറിൽ സാമൂഹിക അകലം പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തിയത് രോഗം വ്യാപിക്കാൻ കാരണമായതായി ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യത്തെ ആദ്യ കോവിഡ്–19 കേസ് കണ്ടെത്തിയത് ഖത്തരി കുടുംബത്തിലെ ഒരു പരിചാരികക്കാണ്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ്–19 സ്ഥിരീകരിക്കുകയായിരുന്നു.
മറ്റൊരു കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ നടത്തിയ കോവിഡ്–19 പരിശോധനയിൽ ആറ് വയസ്സുകാരനിലും രോഗം കണ്ടെത്തി. പിന്നീട് കുടുംബത്തിലെ മറ്റംഗങ്ങളിലെല്ലാം രോഗം സ്ഥിരീകരിച്ചു.ഖത്തർ ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് അദ്ദേഹം ഉദാഹരണ സഹിതം വിവിധ കാര്യങ്ങൾ വ്യക്തമാക്കി.
മറ്റൊരു കുടുംബത്തിലെ സർക്കാർ ജീവനക്കാരനായ കുടുംബനാഥൻ, അദ്ദേഹത്തിെൻറ ഗർഭിണിയായ ഭാര്യ, രണ്ട് പെൺകുട്ടികൾ, പരിചാരിക എന്നിവർക്ക് കോവിഡ്–19 സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ അവരുടെ മാതാവിെൻറ കുടുംബത്തിലെ അംഗങ്ങളുമായി ചേർന്ന് കുടുംബ സംഗമത്തിൽ രോഗം ബാധിച്ച കുടുംബങ്ങൾ പങ്കെടുത്തതായി കണ്ടെത്തി. പിന്നീട് അവർക്ക് എല്ലാവർക്കും രോഗം സ്ഥിരീകരിച്ചു.
മറ്റൊരു ഖത്തരി കുടുംബത്തിലെ യുവാവിന് രോഗം കണ്ടെത്തിയെന്നും അതിന് പിന്നാലെ കുടുംബത്തിലെ രണ്ട് പരിചാരികമാരുൾപ്പെടെ കുടുംബത്തിലെ എല്ലാവർക്കും രോഗം സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക അകലം പാലിക്കണമെന്ന് കൂടെക്കൂടെ നിർദേശം നൽകിയിട്ടും അതിനെ അവഗണിച്ച് റമദാനിലടക്കം നിരവധി കുടുംബങ്ങൾ ഒത്തുകൂടിയത് രോഗവ്യാപനം വർധിക്കുന്നതിന് കാരണമായി. ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കണമെന്ന ഭരണകൂട നിർദേശം പാലിക്കാൻ എല്ലാ കുടുംബങ്ങളും ബാധ്യസ്ഥരാണ്. സുഹൂറിനും ഇഫ്താറിനും ഒരു വീട്ടിലെ കുടുംബത്തിലെ അംഗങ്ങൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.