Posted On
date_range Updated On
date_range യാത്രാ നയത്തിൽ മാറ്റവുമായി ഖത്തർ; ജി.സി.സി, യൂറോപ്യൻ യാത്രക്കാർക്ക് പ്രീ അപ്രൂവൽ വേണ്ട
ദോഹ: കോവിഡ് യാത്രാ നിബന്ധനകളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം. യൂറോപ്യൻ യൂണിയൻ, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഉപകാരപ്പെടുന്നവിധമാണ് പുതിയ ഇളവുകൾ. മാറ്റങ്ങൾ ബുധനാഴ്ച രാത്രി ഏഴ് മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രധാന മാറ്റങ്ങൾ
- ജി.സി.സി, യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന പൗരന്മാർക്കും, താമസക്കാർക്കും കോവിഡ് വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ഇഹ്തിറാസ് പ്രീ അപ്രൂവലിന് പകരം, അതാത് രാജ്യങ്ങളിലെ കോവിഡ് ഇമ്യൂണിറ്റി സ്റ്റാറ്റ് ആപ്ലിക്കേഷൻ മതിയാവും. ഖത്തറിലെത്തിയ ശേഷം ഇഹ്തിറാസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം.
- ജി.സി.സി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും റസിഡൻസിനും ഖത്തറിലേക്ക് വരുമ്പോൾ പി.സി.ആർ പരിശോധന നിർബന്ധമില്ല. എന്നാൽ, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ സ്വകാര്യ ക്ലിനിക്കിൽ റാപിഡ് ആന്‍റിജൻ പരിശോധനക്ക് വിധേയരാവണം. അതേസമയം, യാത്രക്ക് മുമ്പ് ആർ.ടി.പി.സി.ആർ പരിശോധിച്ചവരാണെങ്കിൽ ഖത്തറിലെത്തിയ ശേഷം ആന്‍റിജൻ പരിശോധന വേണ്ടതില്ല. പുറപ്പെടുന്ന രാജ്യം റെഡ് ഹെൽത് മെഷ്വേർസ് പട്ടികയിൽ ഉൾപ്പെടുന്നില്ലെങ്കിൽ ആണ് ഇക്കാര്യങ്ങൾ ബാധകമാവുന്നത്.
- കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെയും, രോഗം വന്ന് ഭേദമായവരുടെയും രോഗപ്രതിരോധ കാലാവധി 12 മാസമായിരുക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരമാണ് ഇക്കാര്യം വിശദീകരിച്ചത്.
വിവിധ രാജ്യങ്ങളുടെ കോവിഡ് പ്രതിരോധ ആപ്ലിക്കേഷനുകൾ
- ബഹ്റൈൻ -ബിഅവേർ ബഹ്റൈൻ
- സൗദി അറേബ്യ- തവക്കൽന
- കുവൈത്ത് -ശ്ലോനിക്
- ഒമാൻ -തറസ്സുദ്
- യു.എ.ഇ -അൽ ഹുസൻ
- യൂറോപ്യൻ യൂണിയൻ -കോവ്പാസ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.