Posted On
date_range Updated On
date_range ഞായറാഴ്ച ഖത്തറിൽ ബാങ്ക് അവധി
ദോഹ: മാർച്ച് മൂന്ന് ഞായറാഴ്ച രാജ്യത്തെ ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ച അവധിയെന്ന 2009ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളും പണവിനിമയ സ്ഥാപനങ്ങളും ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത്. തിങ്കളാഴ്ച പതിവു പോലെ ബാങ്കുകൾ പ്രവർത്തിക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് ഉത്തരവിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.