ജി.സി.സി നീതിന്യായ വകുപ്പ് മന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ നിയമകാര്യവിഭാഗം അസി.അണ്ടർ സെക്രട്ടറി സാലിം റാഷിദ് അൽ മുറൈഖി പങ്കെടുക്കുന്നു
ദോഹ: ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള നീതിന്യായ മന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ ഖത്തർ പങ്കെടുത്തു. മന്ത്രാലയത്തിലെ നിയമകാര്യവിഭാഗം അസി.അണ്ടർ സെക്രട്ടറി സാലിം റാഷിദ് അൽ മുറൈഖിയാണ് രാജ്യത്തെ പ്രതിനിധാനംചെയ്തത്. നീതിന്യായമേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പരസ്പരം സഹകരിക്കാനും ഒരുമിച്ചുനീങ്ങാനും ചർച്ചയിൽ ധാരണയായി. വിധികൾ നടപ്പാക്കൽ, നീതിന്യായ അറിയിപ്പുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കുന്ന കാര്യവും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.