ദോഹ: ഉൾക്കാഴ്ചയുള്ള നേതൃത്വത്തിൻ കീഴിൽ ഖത്തർ സാമ്പത്തിക മേഖല ശക്തിയും ദൃഢതയും തെളിയിക്കുന്നതിൽ വിജയം വരിച്ചെന്ന് സാമ്പത്തിക, വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി. പ്രാദേശികവും അന്താരാഷ്ട്രീയവുമായ എല്ലാം പ്രതിസന്ധികളും മുന്നിൽ കണ്ട് വികസിപ്പിച്ചെടുത്ത പദ്ധതികളുടെയും വളരെ കൃത്യമായ സ്ട്രാറ്റജികളുടെയും പിൻബലത്തിൽ, ഖത്തറിനെതിരായ അന്യായമായ ഉപരോധത്തെ തുടർന്നുണ്ടായ എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും വിജയകരമായി മറികടക്കാൻ ഖത്തറിന് സാധിച്ചിരിക്കുന്നുവെന്നും ശൈഖ് അഹ്മദ് ബിൻ ജാസിം ആൽഥാനി കൂട്ടിച്ചേർത്തു.
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നടന്ന ഖത്തർ–ശ്രീലങ്ക സാമ്പത്തിക, വാണിജ്യ, സാങ്കേതിക സഹകരണ സംയുക്ത സമിതിയുടെ രണ്ടാമത് സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര സാമ്പത്തിക നയവും പരമാധികാരവുമുള്ള ഖത്തറിെൻറ സ്ഥാനം തുരങ്കം വെക്കുക ലക്ഷ്യമിട്ട് അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിനിടെയാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉപരോധത്തെ തുടർന്ന് ലോകത്തിെൻറ വിവിധ മേഖലകളിലുള്ള തന്ത്രപ്രധാനമായ പല തുറമുഖങ്ങളുമായും ഹമദ് തുറമുഖത്തിന് നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനായെന്നും 150ലധികം കേന്ദ്രങ്ങളിലേക്കുള്ള ഖത്തർ എയർവേയ്സിെൻറ സർവീസുകളും ആഗോള വിപണികളുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്നും മന്ത്രി സൂചിപ്പിച്ചു. ദോഹയിൽ ഈയിടെ നടന്ന ഖത്തർ–ശ്രീലങ്കൻ ബിസിനസ് ഫോറത്തിെൻറ നേട്ടമാണിതെന്നും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയാണിതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. എഴുപതുകളുടെ മധ്യത്തോടെ ഖത്തറും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ആരംഭിച്ചെന്നും സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് ഇത് സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയെ പ്രധാന വാണിജ്യ, നിക്ഷേപ പങ്കാളിയായാണ് ഖത്തർ കാണുന്നതെന്നും യോഗത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.