ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻആൽഥാനി അലോക് ശർമയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ  

നയതന്ത്ര സഹകരണം ശക്തമാക്കി ഖത്തറും ബ്രിട്ടനും

ദോഹ: ഖത്തറും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധം, വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കൽ എന്നിവയ​ുമായി ബന്ധപ്പെട്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ബ്രിട്ടീഷ് ബിസിനസ്​- എനർജി- ഇൻഡസ്​ട്രിയൽ സ്​ട്രാറ്റജി സെക്രട്ടറി ഓഫ് സ്​റ്റേറ്റ് അലോക് ശർമയുമായി കൂടിക്കാഴ്ച നടത്തി.

ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയതായിരുന്നു ഖത്തർ വിദേശകാര്യമന്ത്രി. വിവിധ മേഖലകളിൽ പ്രത്യേകിച്ചും ഊർജ, പരിസ്​ഥിതി മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും പൊതു താൽപര്യ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ചർച്ച ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.