ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഖത്തർ ടീം അംഗങ്ങൾ സഹതാരങ്ങൾക്കൊപ്പം
റിലേയിലും ഖത്തറിന് സ്വർണം
ദോഹ: ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെങ്കലവുംകൂടി സ്വന്തമാക്കി ഖത്തർ. വ്യാഴാഴ്ച രാത്രിയിൽ നടന്ന പുരുഷ വിഭാഗം 4x400 മീ. റിലേയിലാണ് ഖത്തറിന്റെ അബ്ദുറഹ്മാൻ സാംബ, അമ്മാർ ഇസ്മായിൽ, ബാസിം മുഹമ്മദ്, ഹാതിം ഹാമിദ് എന്നിവരടങ്ങിയ ടീം മിന്നും പ്രകടനവുമായി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ രണ്ടാം സ്വർണം സ്വന്തമാക്കിയത്. 3:03.52 മിനിറ്റിലായിരുന്നു ഫിനിഷിങ്.
മലയാളികളായ ടി.എസ് മനു, ടി.കെ വിശാൽ എന്നിവരടങ്ങിയ ഇന്ത്യൻ ടീം രണ്ടാം സ്ഥാനത്തെത്തി. ചൈന മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ ഖത്തറിന്റെ സകരിയ ഇബ്രാഹീം വെങ്കലം നേടി. നേരത്തേ പുരുഷ വിഭാഗം 400 മീറ്ററിൽ അമ്മാർ ഇസ്മായിൽ ഖത്തറിനായി ആദ്യ സ്വർണം നേടിയിരുന്നു. ഇതോടെ രണ്ട് സ്വർണവും ഒരു വെങ്കലവുമായി ഖത്തറിന്റെ നേട്ടം. 17 അത്ലറ്റുകളാണ് ഖത്തറിനായി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കളത്തിലിറങ്ങിയത്. മീറ്റ് ജൂൺ ഒന്നിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.