ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശരീദ അൽ കഅ്ബി
ദോഹ: രണ്ടു ദശകങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപാദകരാകുകയാണ് ഖത്തറിെൻറ ലക്ഷ്യമെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശരീദ അൽ കഅ്ബി. പ്രതിവർഷം 126 മില്യൻ ടൺ ഉൽപാദനമാണ് ലക്ഷ്യം. ഇതിലൂടെ 50 ശതമാനത്തിലേറെ ഉൽപാദന ശേഷി കൈവരിക്കുമെന്നും ഇതിനായി വമ്പൻ തുകയാണ് ഖത്തർ ചെലവഴിക്കുന്നതെന്നും സഅദ്് ശരീദ അൽ കഅ്ബി പറഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക വിതരണക്കാരാണ് ഖത്തറെന്നും ബ്ലൂംബർഗ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ കഅ്ബി കൂട്ടിച്ചേർത്തു.
ഉൽപാദനം കൂട്ടുന്നതിെൻറ ആദ്യ ഘട്ടത്തിൽ തന്നെ വളരെ കുറഞ്ഞ ചെലവിൽ പ്രകൃതിവാതകം ഉൽപാദിപ്പിക്കാൻ രാജ്യത്തിന് സാധിക്കും. ബാരലിന് 20 ഡോളറിന് താഴെ പോയാലും ഇതിന് രാജ്യം പ്രാപ്തമായിരിക്കും. കഴിഞ്ഞവർഷം എണ്ണവിലയിൽ വലിയ ഇടിവാണ് സംഭവിച്ചത്. കോവിഡ്-19 വാക്സിൻ നൽകാനാരംഭിച്ചതോടെ എണ്ണവില നവംബറിൽ ബാരലിന് 64 ഡോളറിനടുത്തെത്തി. കഴിഞ്ഞ ആഴ്ചയിൽ നോർത്ത് ഫീൽഡ് ഈസ്റ്റ് പദ്ധതിയിൽ അന്തിമ നിക്ഷേപം ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ പെേട്രാളിയം അന്തിമതീരുമാനമെടുത്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എല്‍.എന്‍.ജി പദ്ധതിയാണിത്. നോര്‍ത്ത് ഫീല്‍ഡില്‍ 28.75 ബില്യന്‍ ഡോളറിെൻറ നിക്ഷേപ പദ്ധതികള്‍ക്കാണ് ഖത്തര്‍ പെട്രോളിയം കരാര്‍ ഒപ്പുവെച്ചത്. ഇതോടെ ഖത്തറിെൻറ ദ്രവീകൃത പ്രകൃതി വാതക ഉൽപാദന ശേഷി 2025ഓടെ പ്രതിവര്‍ഷം 77 മില്യന്‍ ടണ്ണില്‍നിന്ന് 110 മില്യന്‍ ടണ്ണായി ഉയരും.
ദ്രവീകൃത പ്രകൃതിവാതകം കൂടാതെ കണ്ടന്‍സേറ്റ്, എല്‍.പി.ജി, ഈഥെയ്ന്‍, സള്‍ഫര്‍, ഹീലിയം എന്നിവയും പദ്ധതിയുടെ ഭാഗമായി ഉൽപാദിപ്പിക്കും. 2025െൻറ നാലാം പാദത്തില്‍ ഉൽപാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ഉൽപാദനം പ്രതിദിനം ഏകദേശം 1.4 ദശലക്ഷം ബാരലായി ഉയരും. എട്ട് മെഗാടണ്‍ വീതം ശേഷിയുള്ള നാല് മെഗാ ദ്രവീകൃത പ്രകൃതി വാതക ട്രെയിനുകള്‍ നിര്‍മിക്കുക, ഗ്യാസ് സംസ്കരണം, പ്രകൃതി വാതക ദ്രാവകങ്ങള്‍ വീണ്ടെടുക്കല്‍, റാസ്ലഫാന് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഹീലിയം വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം എന്നിവയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഏർെപ്പടുത്തുന്നതും കരാറിലുണ്ട്.
പുതിയ പദ്ധതി ഖത്തറിന് ഗണ്യമായ വരുമാന വര്‍ധനവുണ്ടാക്കും. നിര്‍മാണ ഘട്ടത്തിലും അതിനുശേഷവും ഖത്തരി സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകള്‍ക്കും കാര്യമായ നേട്ടമുണ്ടാക്കുന്നൊണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.