അയർലൻഡിനെതിരായ മത്സരത്തിനെതിരെ ഡുബ്ലിനിലെത്തുന്ന ഖത്തർ ടീം അംഗം

​ഖത്തർ ഇന്ന്​ അയർലൻഡിനെതിരെ യൂറോപ്യൻ സന്നാഹം; മത്സരം രാത്രി 9.45ന്​

ദോഹ: കഴിഞ്ഞദിവസം പോർചുഗലിനോടേറ്റ തോൽവിയിൽ ലഭിച്ച പാഠങ്ങളുമായി ഖത്തർ ദേശീയ ടീം ചൊവ്വാഴ്​ച​ അയർലൻഡിനെതിരെ. ശനിയാഴ്​ച ഫറോയിൽ പോർചുഗലിനെ നേരിട്ട ശേഷം, ഖത്തർ ടീം കഴിഞ്ഞദിവസം ഡുബ്ലിനിലെത്തി. യൂറോപ്യൻ ടീമുകൾ ലോകകപ്പ്​ യോഗ്യതാ മത്സരത്തിൽ മാറ്റുരക്കു​േമ്പാൾ, അവരുടെ ഭാഗമായാണ്​ ഖത്തർ സൗഹൃദ സന്നാഹ മത്സരം കളിക്കുന്നത്​. ഗ്രൂപ്പ്​ 'എ'യിലെ അംഗമായ അയർലൻഡിനെതിരെ കഴിഞ്ഞ മാർച്ചിൽ ഖത്തർ 1-1ന്​ സമനില പിടിച്ചിരുന്നു. എന്നാൽ, ഇക്കുറി കൂടുതൽ കരുത്തരായാണ്​ ഖത്തറി​െൻറ പടപ്പുറപ്പാട്​. ഫിഫ റാങ്കിങ്ങിൽ 66ൽ നിന്നും ടീം 42​െലത്തിയത്​ അതിന്​ അടിവരയിടുന്നു. ​കോൺകകാഫ്​ ഗോൾഡ്​ കപ്പ്​, പോർചുഗൽ, ഹംഗറി ഉൾപ്പെടെയുള്ള ടീമുകൾക്കെതിരായ മത്സരം തുടങ്ങിയ മികച്ച പരിചയസമ്പത്തോടെ കുടുതൽ കരുത്തരായാണ്​ ടീമി​െൻറ വരവ്​. അതേസമയം, നിലവിലെ റാങ്കിങ്ങിൽ 50ാം സ്​ഥാനത്താണ്​ അയർലൻഡ്​. ഖത്തർ സമയം രാത്രി 9.45നാണ്​ മത്സരം. ഈ കളിയോടെ തിരികെയെത്തുന്ന ദേശീയ ടീമിന്​ നവംബറിലാണ്​ അടുത്ത റൗണ്ട്​ സന്നാഹ മത്സരങ്ങൾ.

Tags:    
News Summary - Qatar against Ireland today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.