ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണങ ്ങൾ ലംഘിച്ച മൂന്ന് കമ്പനികൾക്കെതിരെ നടപടിയെടുത്തു.
പേൾ ഖത്തറിൽ പ്രവർത്തിക്കുന്ന മൂന്ന് നിർമാണ, കരാർ കമ്പനികൾക്കെതിരെയാണ് നടപടി.
ബസുകളിൽ മന്ത്രാലയം നിശ്ചയിച്ച പരിധിയിലേറെ തൊഴിലാളികളെ നിറക്കൽ, തൊഴിലിടങ്ങളിൽ സാമൂഹിക അകലം പാലിക്കാതിരിക്കൽ എന്നിവയാണ് നിയമലംഘനങ്ങൾ. തൊഴിലിടങ്ങളിൽ മേൽനോട്ട ചുമതലയുള്ള എൻജിനീയർമാർക്കെതിരെ നടപടി സ്വീകരിച്ചു. കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായി ഇവരെ സുരക്ഷാ വിഭാഗത്തിന് കൈമാറി.
തൊഴിലിടങ്ങളിലും പാർപ്പിട കേന്ദ്രങ്ങളിലും വിവിധ സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ച് മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
കോവിഡ്–19 വ്യാപനം തടയുന്നതിന് തൊഴിലുടമകൾ തൊഴിലിടങ്ങളിലും ജീവനക്കാരുടെ പാർപ്പിട കേന്ദ്രങ്ങളിലും പാലിക്കേണ്ട സുരക്ഷാ മുൻകരുതലും പ്രതിരോധ മാനദണ്ഡങ്ങളും ഭരണവികസന, തൊഴിൽ മന്ത്രാലയം നേരത്തെ തന്നെ കമ്പനികൾക്ക് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.