Posted On
date_range Updated On
date_range ഖത്തറിൽ പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു
ദോഹ: ഖത്തർ എനറജി ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് രണ്ട് റിയാലിൽനിന്ന് 0.5 റിയാൽ വർധിപ്പിച്ച് 2.05 റിയാലാക്കി. സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില മാറ്റമില്ലാതെ ലിറ്ററിന് 2.10 റിയാലായി തുടരും. ഡീസൽ വിലയിലും മാറ്റമില്ല (ലിറ്ററിന് 2.05 റിയാൽ).
2017 സെപ്റ്റംബർ മുതൽ ഖത്തർ എനർജി അന്താരാഷ്ട്ര വിപണിയിലെ നിരക്കിനനുസരിച്ച് പെട്രോൾ, ഡീസൽ വില ഓരോ മാസവും പ്രഖ്യാപിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.