ദോഹ: കുറഞ്ഞ വരുമാനമുള്ള പ്രവാസി തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെൻറര്‍ (ഐ.സി.സി.) ആഭ്യന്തര മന്ത്രാലയത്തിെൻറ സഹകരണത്തോടെ നടത്തിയ സാംസ്‌കാരിക മേള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മേളയുടെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആഭ്യന്തര മന്ത്രാലയം പ്രതിനിധി ക്യാപ്റ്റന്‍ അഹമ്മദ് അബ്ദുള്‍ കരിം അല്‍ ഹമ്മദി മുഖ്യാതിഥിയായിരുന്നു. ഐ.സി.സി. പ്രസിഡൻറ് മിലന്‍ അരുണ്‍ സ്വാഗതം പറഞ്ഞു. വിവിധ കലാ, സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടന്നു. അതിനൊപ്പം തൊഴിലാളികള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകളും നടത്തി.
ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ്‌സ്-ആല്‍ക്കഹോള്‍ കാര്യ സ്ഥിര കമ്മിറ്റി, പബ്ലിക് റിലേഷന്‍ വകുപ്പ്, കമ്യൂണിറ്റി പോലീസ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ നേതൃത്വത്തിലാണ് ബോധവത്കരണ ക്ലാസുകള്‍ നടന്നതെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.
രാജ്യത്തെ നാല്‍പതിലധികം കമ്പനികളിൽ നിന്നുള്ള തൊഴിലാളികളാണ് മേളയില്‍ പങ്കെടുത്തത്. പഞ്ചാബി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, നാടന്‍ നൃത്തരൂപങ്ങള്‍, മാജിക് തുടങ്ങി നിരവധി പരിപാടികളാണ് നടന്നത്. ട്രെന്‍ഡ്‌സ് ഖത്തര്‍ സംഗീത ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലെ പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള ഗാനമേളയും നടത്തി.
ഐ.സി.സി.സാമ്പത്തിക വകുപ്പ് മേധാവി ഗിരീഷ് ജെയിന്‍ നന്ദി പറഞ്ഞു. പൊതുസമ്മേളനത്തിന് മെമ്പര്‍ഷിപ്പ് മേധാവി കെ.എസ്.പ്രസാദ് നേതൃത്വം നല്‍കി. സാംസ്‌കാരിക പരിപാടികള്‍ക്ക് കമാല്‍ ശര്‍മ നേതൃത്വം നല്‍കി. ഐ.സി.സി.സാമ്പത്തിക വകുപ്പ് മേധാവി ഗിരീഷ് ജെയിന്‍ നന്ദി പറഞ്ഞു. പൊതുസമ്മേളനത്തിന് മെമ്പര്‍ഷിപ്പ് മേധാവി കെ.എസ്.പ്രസാദും സാംസ്‌കാരിക പരിപാടികള്‍ക്ക് കമാല്‍ ശര്‍മയും മേല്‍നോട്ടം വഹിച്ചു. ഐ.സി.സി. ജനറല്‍ സെക്രട്ടറി ജൂട്ടാസ് പോള്‍, കായിക മേധാവി ജാഫര്‍ഖാന്‍, വൈസ്് പ്രസിഡന്റ്് എ.പി.മണികണ്ഠന്‍, ഐ.സി.സി. മാനേജ്‌മെന്റ്്് കമ്മിറ്റി അംഗങ്ങള്‍, കമ്യൂണിറ്റി പ്രതിനിധികളായ കെ.ആ്ര്‍. ജയരാജ്, ജീസ് ജോസഫ്്്, അബ്ദുള്‍ അസീസ്, സുബ്രമണി ഹെബ്ബഗ്്‌ലു, മുഹമ്മദ് ഇമ്രാന്‍ എന്നിവർ മേളക്ക്്് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.