Posted On
date_range Updated On
date_range പ്രകാശ് പദുകോൺ ബാഡ്മിന്റൺ സമ്മർ ക്യാമ്പ് ജൂലൈ രണ്ടുമുതൽ
ദോഹ: ഖത്തറിൽ ആദ്യമായി മാസം നീളുന്ന ബാഡ്മിന്റൺ സമ്മർ ക്യാമ്പ് ജൂലൈ രണ്ടുമുതൽ ആഗസ്റ്റ് രണ്ടുവരെ വക്റ ബീറ്റ കംബ്രിഡ്ജ് സ്കൂളിൽ നടക്കും. പ്രകാശ് പദുകോൺ സ്പോർട്സ് മാനേജ്മെന്റാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബംഗളൂരു പദുകോൺ ബാഡ്മിന്റൺ അക്കാദമി സീനിയർ കോച്ച് രാഹുൽ കുമാറാണ് ക്യാമ്പ് നയിക്കുന്നത്. ബിഗിനർ, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് കാറ്റഗറികൾക്ക് പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയാണ് ക്യാമ്പ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് 60029287, 60029291 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.