Posted On
date_range Updated On
date_range അമീർ പോളണ്ടിൽ
ദോഹ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പോളണ്ട് തലസ്ഥാനമായ വാഴ്സയിലെത്തി. അമീറിനെ കൂടാതെ ഖത്തറിൽ നിന്നുമുള്ള ഉന്നത വ്യക്തിത്വങ്ങളടങ്ങിയ പ്രതിനിധി സംഘവും അമീറിെൻറ പോളണ്ട് സന്ദർശനത്തിെൻറ ഭാഗമായി വാഴ്സയിലെത്തിയിട്ടുണ്ട്.
ഔദ്യോഗിക സന്ദർശനത്തിനിടയിൽ പോളണ്ട് പ്രസിഡൻറ് ആേന്ദ്ര ഡുഡ, പ്രധാനമന്ത്രി ബിയേറ്റ സിഡ്ലോ എന്നിവരുമായും ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികളുമായും അമീർ കൂടിക്കാഴ്ച നടത്തും. കൂടാതെ ഖത്തറും പോളണ്ടും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായുള്ള കരാർ, ധാരണാപത്രം ഒപ്പിടൽ ചടങ്ങിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പോളണ്ട് പ്രസിഡൻറ് ആെന്ദ്ര ഡുഡയും സാക്ഷ്യം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.