ദോഹ: ഖത്തറിൽ നിന്ന് രാജ്യാന്തര വിപണികളിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനുള്ള അവകാശം ഇനി തങ്ങൾക്ക് സ്വന്തമെന്ന് ഖത്തർ പെേട്രാളിയം. ഇത് സംബന്ധിച്ചുള്ള മന്ത്രാലയ ഉത്തരവ് 2018 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതായും ഖത്തർ പെേട്രാളിയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഇതോടെ എണ്ണ വിതരണ മേഖലയിൽ വിവിധ അന്താരാഷ്ട്ര കമ്പനികൾക്കുണ്ടായിരുന്ന അവകാശം ഇല്ലാതായി. തങ്ങളുടെ അവകാശ പരിധിയിൽ നിന്നു കൊണ്ട് ക്രൂഡ് ഓയിലിെൻറ സ്വതന്ത്രമായ ഉൽപാദന, വിതരണത്തിനുള്ള അവകാശം നേരത്തെ വിവിധ കമ്പനികൾക്കുണ്ടായിരുന്നു. ഇനി മുതൽ ഖത്തർ പെേട്രാളിയത്തിന് കീഴിലുള്ള ഖത്തർ പെേട്രാളിയം ഫോർ സെയിൽ ഓഫ് പെേട്രാളിയം െപ്രാഡക്ട്സ് കമ്പനി ലിമിറ്റഡി(ക്യൂ.പി.എസ്.പി.പി)നായിരിക്കും ഖത്തറിൽ നിന്നും ലോക വിപണികളിലേക്കുള്ള എണ്ണ വിതരണാവകാശം.
ആഗോളതലത്തിൽ ഖത്തറിെൻറ സ്വാധീനം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ ലോകത്തിലെ ഏറ്റവും മികച്ച ദേശീയ എണ്ണകമ്പനിയായി മാറാനും ഖത്തർ പെേട്രാളിയത്തിെൻറ പുതിയ തീരുമാനം സഹായിക്കുമെന്നും സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു. ഖത്തർ പെേട്രാളിയത്തിനെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ചുവടുവെപ്പാണിതെന്നും ആഗോള വിപണിയിൽ ക്യൂ.പിയുടെ മേൽക്കൈ ശക്തമാക്കുന്നതിനും ചെലവ് കുറക്കുന്നതിനും അത് വഴി ഖത്തറിനും ഉൽപാദന കമ്പനികൾക്കും കൂടുതൽ നേട്ടമുണ്ടാക്കാനും ഇത് സാധ്യമാക്കുമെന്നും അൽ കഅ്ബി വിശദീകരിച്ചു. ഖത്തർ സാമ്പത്തിക വ്യവസ്ഥയുടെ വളർച്ചയും സുസ്ഥിര വികസനവും സാധ്യമാക്കുന്നതിനുള്ള മികച്ച പിന്തുണകൂടിയാണ് ഈ ചുവടുവെപ്പെന്നും അന്താരാഷ്ട്ര വിപണിയിൽ ഖത്തർ പെേട്രാളിയത്തിെൻറ സ്വാധീനം വർധിപ്പിക്കുന്നതിന് ഇത് തുണക്കുമെന്നും ക്യൂ.പി പ്രസിഡൻറ് ചൂണ്ടിക്കാട്ടി. പൂർണമായും ഖത്തർ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന എണ്ണ വിതരണ കമ്പനിയായ തസ്വീഖ് 2016ൽ ഖത്തർ പെേട്രാളിയത്തിൽ ലയിപ്പിച്ചിരുന്നു. ലയന നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.