ദോഹ: ഈ മാസം പെേട്രാൾ ഡീസൽ വിലയിൽ കുറവ്. ഖത്തർ പെേട്രാളിയം ആണ് പുതിയ വിലനിലവാര പ ട്ടിക പ്രസിദ്ധീകരിച്ചത്. ഒരു ലിറ്റർ പ്രീമിയം പെേട്രാളിന് 1.80 ഖത്തർ റിയാലാണ് പുതിയ വില. നവംബറിൽ 2.5 ഖത്തർ റിയാലായിരുന്നു വില. 25 ദിർഹമിെൻറ കുറവാണ് വരുത്തിയിരിക്കുന്നത്. 1.85 ഖത്തർ റിയാലാണ് സൂപ്പർ പെേട്രാളിന് ഡിസംബറിൽ നൽകേണ്ടത്. 2.10 ഖത്തർ റിയാലിനായിരുന്നു കഴിഞ്ഞമാസം ഈ ഇനം വിറ്റിരുന്നത്. ഡീസലിെൻറ വിലയിലും അഞ്ച് ദിർഹമിെൻറ കുറവ് വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 2.5 ഖത്തർ റിയാലായി രുന്നു ലിറ്ററിന് വില. ഇത് രണ്ട് റിയാലായാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസമായി ഡീസലിെൻറ വില യിൽ മാറ്റമുണ്ടായിരുന്നില്ല. 2016 ജൂണിലാണ് ഖത്തർ സർക്കാർ മാസാന്ത പെേട്രൾ ഡീസൽ വിലനിലവാര പട്ടിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഈ സമയം പ്രീമിയത്തിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ഡീസലിന് 1.40 റിയാലുമായിരുന്നു വില. അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ചാണ് വിലനിലവാര പട്ടിക പ്രസിദ്ധീകരിക്കു ന്നതെന്ന് 2016 ഡിസംബറിൽ ഉൗർജ വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 2017 മുതലാണ് ഖത്തർ പെേട്രാളിയം വിലനിലവാര പട്ടിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.