ദോഹ: രാജ്യത്തെ ജൂൺ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് അഞ്ചുദിർഹം കുറഞ്ഞപ്പോൾ, സൂപ്പർ ഗ്രേഡിനും ഡീസലിനും വിലയിൽ മാറ്റമില്ല. പ്രീമിയത്തിന് 1.95 റിയാലാണ് ജൂണിലെ വില. കഴിഞ്ഞ മാസം ഇത് രണ്ടുറിയാലായിരുന്നു. 2021 സെപ്റ്റംബറിൽ രണ്ടുറിയാലായ ശേഷം ഫെബ്രുവരിയിൽ അഞ്ചു ദിർഹം വർധിച്ചെങ്കിലും അടുത്ത മാസം വീണ്ടും രണ്ടു റിയാലായി. ജൂണിൽ അഞ്ചു ദിർഹം കുറഞ്ഞാണ് 1.95ലെത്തിയത്. അതേസമയം, സൂപ്പർ ഗ്രേഡിന് 2.10 റിയാലായി തുടരും. കഴിഞ്ഞ നവംബറിലാണ് സൂപ്പർ ഗ്രേഡ് ഈ വിലയിലെത്തിയത്. ഡീസലിന് 2.05 റിയാലാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.