Posted On
date_range Updated On
date_range ജി.സി.സി ഗെയിംസ്: ഷൂട്ടിംഗ് മത്സരത്തിൽ കുവൈത്തിന് സ്വർണം
കുവൈത്ത് സിറ്റി: ദോഹയിൽ നടക്കുന്നു നാലാമത് ജി.സി.സി ഗെയിംസിൽ പുരുഷ വിഭാഗം സ്കീറ്റ് ഷൂട്ടിംഗ് മത്സരത്തിൽ കുവൈത്തിന് സ്വർണം. കുവൈത്ത് ഷൂട്ടർമാരായ സൗദ് അൽ കന്ദരി, മുഹമ്മദ് അൽ ദൈഹാനി, അബ്ദുൽ അസീസ് അൽ സൗദ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും നേടി. മൽസരത്തിൽ സൗദി ടീം രണ്ടാം സ്ഥാനവും ഖത്തർ ടീം മൂന്നാം സ്ഥാനവും നേടി. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 1,400 അത്‌ലറ്റുകൾ പങ്കെടുക്കുന്ന ഗെയിംസ് ഈ മാസം 22 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.