ആഘോഷ ഭാഗമായി കേക്ക് കുറിക്കുന്നു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് അദാൻ ആശുപത്രിയിലേക്ക് പ്രത്യേക സന്ദർശനം നടത്തി.
ആരോഗ്യ സംരക്ഷണ സേവനങ്ങളിലെ നഴ്‌സിംഗ് സമൂഹത്തിന്റെ സമർപ്പണം, അനുകമ്പ, വിലമതിക്കാനാവാത്ത സംഭാവന എന്നിവക്ക് ആശുപത്രിയിലെത്തിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉന്നത മാനേജ്‌മെന്റ് സംഘം ഹൃദയംഗമമായ നന്ദി അറിയിച്ചു.
ആഘോഷ ഭാഗമായി ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ലുലു മാനേജ്‌മെന്റ് ടീം നഴ്‌സുമാർക്കും ആശുപത്രി ജീവനക്കാർക്കും ഒപ്പം കേക്ക് മുറിച്ച് ആഘോഷത്തിന്റെ ഭാഗമായി. ആരോഗ്യ വിദഗ്ധർ, നഴ്‌സുമാർ എന്നിവരുടെ അചഞ്ചലമായ സേവനത്തിനും മാനുഷിക മനോഭാവത്തിനും ചടങ്ങിൽ സംസാരിച്ച ലുലു ഹൈപ്പർമാർക്കറ്റിലെ പ്രതിനിധികൾ ആത്മാർത്ഥമായ നന്ദി അറിയിച്ചു.
ലുലു ഹൈപ്പർമാർക്കറ്റിന്റെ പിന്തുണയെ ആശുപത്രി മാനേജ്മെന്റ് അഭിനന്ദിക്കുകയും നഴ്‌സിംഗ് സ്റ്റാഫിന്റെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും അംഗീകരിച്ചതിന് നന്ദി പറയുകയും ചെയ്തു. ആശുപത്രി സന്ദർശനത്തിന് പുറമേ, നഴ്‌സുമാരെയും ആരോഗ്യ സംരക്ഷണ വിദഗ്ധരെയും ആദരിക്കുന്നതിനായി ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിൽ പ്രത്യേക ഇൻ-സ്റ്റോർ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.