കുവൈത്ത് സിറ്റി: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന്റെ ആഹ്ലാദം ഇൻകാസ് കുവൈത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു. തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് കൈവരിച്ച ഈ വൻ മുന്നേറ്റം വി.ഡി.സതീശൻ എന്ന ജനകീയ നേതാവിന്റെ അചഞ്ചലമായ നേതൃപാടവത്തിനുള്ള അംഗീകാരമാണെന്ന് യോഗം വിലയിരുത്തി.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കാഴ്ചവച്ച മികച്ച പ്രവർത്തനങ്ങളാണ് ഈ വിജയത്തിന്റെ അടിത്തറയെന്നും അഭിപ്രായപ്പെട്ടു. ജനകീയനായ നേതാവും ദീർഘവീക്ഷണമുള്ള ഭരണാധികാരിയുമായ വി.ഡി.സതീശന്റെ നേതൃത്വം കേരളത്തെ പുതിയ വികസന പാതയിലേക്ക് നയിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
യോഗത്തിൽ രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും പറഞ്ഞു. തോമസ് പള്ളിക്കൽ, മധു മാഹി, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുംമൂട്ടിൽ, സുനിൽജിത്ത് മണ്ണാർക്കാട്, അലക്സ് മാനന്തവാടി, അനിൽ വള്ളികുന്നം,സണ്ണി പത്തിച്ചിറ, ജെയിം വി കൊട്ടാരം, ഷിജു ഓതറ, തമ്പി ലൂക്കോസ്, ബിജി പള്ളിക്കൽ, രതീഷ് കുമ്പളത്ത്, ഉസാമ വാഹിദ്, സുമിത്ത് പത്തനംതിട്ട, റിജു, ഷമീർ വള്ളികുന്നം, ജോൺ തോമസ് കൊല്ലകടവ്, പ്രകാശ് ചിറ്റേഴത്ത്, ശശി വലിയകുളങ്ങര, സുരേഷ് കുമാർ കെ.എസ്, ഷൈജു എബ്രഹാം കോട്ടയം, സോഷി സോമൻ, ജയിംസ് രാമപുരം, ജിജി പത്തനംതിട്ട എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.