വി.ഡി. സതീശന് ആശംസ അറിയിച്ച് പ്രവാസി വെൽഫെയർ

കുവൈത്ത് സിറ്റി: കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ഹൃദ്യമായ അഭിനന്ദനങ്ങൾ നേർന്നു പ്രവാസി വെൽഫെയർ കുവൈത്ത്.

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്ന ജനപക്ഷ ഭരണമാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.സാമൂഹിക നീതി, സുതാര്യമായ ഭരണനിർവഹണം, തൊഴിൽസാധ്യത വർധന, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി എന്നിവക്ക് സർക്കാർ പ്രാധാന്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിയ സർക്കാറിന് കീഴിൽ പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും പ്രത്യേക പരിഗണന വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

കേരളത്തിന്റെ സമഗ്ര വികസനത്തിനായി പുതിയ സർക്കാറിന്റെ ജനപക്ഷ നിലപാടുകൾക്ക് പ്രവാസി വെൽഫെയർ കുവൈത്തിൻ്റെ പൂർണ പിന്തുണ അറിയിക്കുന്നതായും വ്യക്തമാക്കി.

Tags:    
News Summary - Pravasi Welfare Extends Wishes to V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.