പൽപക് വനിതാവേദി പാരന്റിങ് വർക്ക്‌ഷോപ്

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കായി ഓൺലൈൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. പാരന്റിംഗ് ആൻഡ് ലൈഫ് കോച്ച് അമൃത കെ. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.

കുട്ടികളുടെ വാശികൾ, ഡിജിറ്റൽ അഡിക്ക്ഷൻ, കൗമാരപ്രായത്തിലെ ശാരീരിക-മാനസിക മാറ്റങ്ങൾ എന്നിവയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും എന്നും കുട്ടികളുടെ കരിയർ വികാസത്തിൽ മാതാപിതാക്കളുടെ പങ്കിനെ കുറിച്ചും അമൃത കെ. ഫ്രാൻസിസ് വിശദീകരിച്ചു. ചോദ്യോത്തരവേളയും ഒരുക്കിയിരുന്നു.

പൽപക് പ്രസിഡന്റ് അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. വനിതാവേദി ജനറൽ കൺവീനർ ദൃശ്യ പ്രസാദ് സ്വാഗതം ആശംസിച്ചു. അൽ മുല്ല എക്സ്ചേഞ്ച് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ശിവ ഗണേഷ് ആശംസ നേർന്നു.

വനിതാവേദി ഏരിയ കൺവീനർ സിന്ധു സുനിൽ മോഡറേറ്റർ ആയി. വനിതാവേദി ഏരിയ കൺവീനർ ലതിക ശശികുമാർ നന്ദി രേഖപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ൽ അധികം മാതാപിതാക്കൾ ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ പങ്കെടുത്തു.

Tags:    
News Summary - Palpak Women's Forum Parenting Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.