രക്തദാന ക്യാമ്പിൽ ആംസ് ഫോർ യു പ്രവർത്തകർ
കുവൈത്ത് സിറ്റി: ആംസ് ഫോർ യു കുവൈത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘപ്പിച്ചു. അദാൻ രക്തബാങ്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ രക്തദാനം നടത്തി. ആശുപത്രികളിലും അടിയന്തര ചികിത്സാ വിഭാഗങ്ങളിലുമുള്ള രക്തത്തിന്റെ ആവശ്യകത വർധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
ആംസ് ഫോർ യു കുവൈത്ത് പ്രസിഡന്റ് രമേശ് നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് കുമാർ, ട്രഷറർ ഡോ. കൃഷ്ണ കുമാർ, അലക്സ് ജോൺ, പ്രശാന്ത് ജെ.ആർ, രാജേഷ് കുമാർ, ഡോ. ജിജിൻ രാജൻ എന്നിവർ നേതൃത്വം നൽകി.
ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച മുഴുവൻ രക്തദാതാക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും പിന്തുണ നൽകിയ സമൂഹാംഗങ്ങൾക്കും ആംസ് ഫോർ യു ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.