പട്ടാമ്പി കൂട്ടായ്മ സ്പോർട്സ് മീറ്റ് ഉദ്ഘാടന ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range പട്ടാമ്പി കൂട്ടായ്മ സ്പോർട്സ് മീറ്റ്
ദോഹ: പട്ടാമ്പി കൂട്ടായ്മ സ്പോർട്സ് മീറ്റിന് അബുഹമൂർ അൽ ജസീറ അക്കാദമി ഗ്രൗണ്ട് വേദിയായി. ഫൈസൽ പുളിക്കൽ, ഹനീഫ്, ബാബു, നിസാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പൊതു പരിപാടിയിൽ സെക്രട്ടറി ഷാഫി പാടാതൊടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ് ഫൈസൽ പുളിക്കൽ സ്പോർട്സ് മീറ്റ് ഉദ്ഘാടനവും നിർവഹിച്ചു.
ഫുട്ബാൾ മത്സരങ്ങൾ ഷബീബ്, ഷാജി, നിസാർ, ഫൈസൽ ബാബു, മുസ്തഫ എന്നിവർ നിയന്ത്രിച്ചു. കുട്ടികൾക്കായുള്ള വിവിധ കായിക പരിപാടികൾ പട്ടാമ്പി കൂട്ടായ്മ വനിത വിങ് നേതൃത്വം നൽകി. ഫൈസൽ ബാബു നയിച്ച ടീം ഓറഞ്ച് ഫൈനലിൽ വിജയിച്ച് റോളിങ് ട്രോഫി കരസ്ഥമാക്കി. അൻവർ, സൈദലവി ഇഖ്ബാൽ, നാസർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഷമീർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.