ഖത്തര്‍ ചരിത്രത്തില്‍ ഇടംപിടിച്ച് ‘പതിനാലാം രാവ്’ ഫൈനല്‍

ദോഹ: ഖത്തറിന്‍െറ ചരിത്രത്തില്‍ ഇടംപിടിച്ച് മീഡിയവണ്‍ ചാനലിന്‍െറ ‘പതിനാലാം രാവ്’ ഫൈനല്‍  മികച്ച അനുഭവമായി. പ്രൗഢവും കമനീയവുമായ ഏഷ്യന്‍ ടൗണ്‍ ആംഫി തിയറ്ററിലെ വേദിയില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, മീഡിയവണ്‍ വൈസ് ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍, മീഡിയവണ്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ടി.കെ. ഫാറൂഖ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

കുറഞ്ഞ കാലത്തിനുള്ളില്‍ പ്രവാസലോകത്തിന്‍െറ പ്രിയപ്പെട്ട ചാനലായി മാറിയ മീഡിയവണ്‍ ചാനല്‍ വാര്‍ത്തക്കൊപ്പം തന്നെ സംഗീത-കലാ മേഖലക്കു നല്‍കുന്ന സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു. സാംസ്കാരിക- കായിക മന്ത്രാലയത്തിലെ കമ്യൂണിക്കേഷന്‍ ആന്‍ഡ് പി.ആര്‍ ഡയറക്ടര്‍ സഊദ് അബ്ദുല്ല അദ്ദുലൈമി, സാംസ്കാരിക- കായിക മന്ത്രാലയത്തിലെ പ്രിന്‍റിങ് ആന്‍ഡ് പബ്ളിഷിങ് മാനേജര്‍ അബ്ദുല്ല മാജിദ് അല്‍ ബദ്ര്‍, ഖത്തറിലെ പ്രമുഖ പ്രതിഭകളായ ഗാനിം അല്‍ സുലൈത്തി, നൂറ മുഹമ്മദ് ഫറജ്, ഹംദാന്‍ അല്‍ മര്‍റി എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

മീഡിയവണ്‍ സി.ഇ.ഒ എം. അബ്ദുല്‍ മജീദ്, ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ്, ഡയറക്ടര്‍ പി.കെ. അബ്ദുറസാഖ്, മിഡില്‍ ഈസ്റ്റ് പി.ആര്‍ ഡയറക്ടര്‍ കെ.സി. അബ്ദുല്‍ ലത്തീഫ്, ഉപദേശക സമിതി അംഗങ്ങളായ  അബ്ദുറഹ്മാന്‍, സിദ്ദീഖ് പുറായില്‍,  ഖത്തര്‍ ഗള്‍ഫ് മാധ്യമം-മീഡിയവണ്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, സംഘാടക സമിതി മുഖ്യ രക്ഷാധികാരി കെ. മുഹമ്മദ് ഈസ, സംഘാടക സമിതി ചെയര്‍മാന്‍ ശറഫ് പി. ഹമീദ്, ലോജിക് ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍  ടി.വി.എച്ച്. യൂസുഫ്, ഡോ. മുനീര്‍ അലി (നസീം അല്‍ റബീഅ് പോളി ക്ളിനിക്), ക്വാളിറ്റി റീട്ടെയില്‍ ഗ്രൂപ് എക്സി. ഡയറക്ടര്‍ ഷംഫില്‍, ബ്രാഡ്മ ഗ്രൂപ് ചെയര്‍മാന്‍ കെ.എല്‍ ഹാഷിം എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറിലെ സാമൂഹിക, കലാ, കായിക മേഖലകള്‍ക്ക് സജീവ പിന്തുണ നല്‍കിവരുന്ന കെ. മുഹമ്മദ് ഈസക്ക് മീഡിയവണ്‍ സംഗീത സപര്യ പുരസ്കാരം കൈമാറി. ഉദ്ഘാടന ഭാഗമായി ഈജിപ്ഷ്യന്‍ നര്‍ത്തകരുടെ തന്നൂറ നൃത്തവും ഖത്തറിലെ സ്വദേശി കലാകാരന്മാരുടെ കലാപ്രകടനങ്ങളും അരങ്ങേറി. രഹ്നയും വിധുപ്രതാപും ഗാനങ്ങള്‍ ആലപിച്ച് സദസ്സിനെ ഇളക്കിമറിച്ചു.

 

Tags:    
News Summary - pathinalam ravu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.