അറബ് കപ്പ് യോഗ്യതാ റൗണ്ടിൽ കൊമോറോസിനെതിരെ ഫലസ്തീെൻറ മൂന്നാം ഗോൾ നേടുന്ന
താമിർ സെയാം
ദോഹ: അഞ്ചാം മിനിറ്റിൽ വലകുലുക്കി പ്രകോപിപ്പിച്ച കൊമൊറോസ് വലയിൽ ഗോൾ നിക്ഷേപം നടത്തി ഫലസ്തീെൻറ മറുപടി. അറബ് കപ്പ് യോഗ്യതാ റൗണ്ടിൽ 5-1ന് ആഫ്രിക്കൻ ദ്വീപുരാജ്യമായ കൊെമാറോസിനെ തരിപ്പണമാക്കിയ ഫലസ്തീൻ ആധികാരികമായി തന്നെ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.
അഞ്ചാം മിനിറ്റിൽ ജുമോയ് മൂസയുടെ ഗോളിലൂടെയാണ് കൊമൊറോസ് മുന്നിലെത്തിയത്. പിന്നാലെ, ഫലസ്തീൻ തിരിച്ചടി തുടങ്ങി. ലായിത് ഖറോബ് (35ാം മിനിറ്റ്), ഉദെ ദബാഗ് (42), ഇസ്ലാം ബത്രാൻ (81) എന്നിവർ ഓരോ ഗോളും, താമിർ സെയാം ഇരട്ട ഗോളും (56,72) നേടി. ഗ്രൂപ് 'സി'യിൽ മൊറോക്കോ, സൗദി, ജോർഡൻടീമുകൾക്കൊപ്പമാണ് ഫലസ്തീെൻറ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.