ദോഹ: പാലക്കാട് ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ ഇൻകാസ്, കെ.എം.സി.സി ജില്ല കമ്മിറ്റികൾ സംയുക്തമായി ‘ന്യായ് 2024’ എന്ന പേരിൽ കൺവെൻഷൻ നടത്തി. ഇൻകാസ് പാലക്കാട് ജനറൽ സെക്രട്ടറി ലത്തീഫ് കല്ലായി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റി പ്രസിഡന്റ് റുബീഷ് അധ്യക്ഷനായി. ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ ഉദ്ഘാടനം നിർവഹിച്ചു. സുരേഷ് കാര്യാട് മുഖ്യപ്രഭാഷണം നടത്തി.
രാജ്യം നേരിടുന്ന നിർണായക തെരഞ്ഞെടുപ്പിൽ സാധിക്കുന്ന പ്രവാസികളെല്ലാം നാട്ടിലെത്തി വോട്ടു രേഖപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജിഷ, കെ.എം.സി.സി ജില്ല സെക്രട്ടറി മൊയ്തീൻകുട്ടി, അഷ്റഫ് ഉസ്മാൻ എന്നിവർ സംസാരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വി.ടി. ബൽറാം, സോഷ്യൽ മീഡിയ കൺവീനർ ഡോ. സരിൻ, സ്ഥാനാർഥികളായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ഡോ. അബ്ദുസ്സമദ് സമദാനി എം.പി എന്നിവർ ഓൺലൈനിലൂടെ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി അഡ്വൈസറി ബോർഡ് അംഗം മുഹമ്മദ്, വിവിധ ഭാരവാഹികളായ സിറാജുൽ മുനീർ, താജുദ്ദീൻ, ഷമീർ, നിസാർ, മൊയ്തീൻ ഷാ , ദീപക് ചുള്ളിപ്പറമ്പിൽ, ജിൻസ് ജോസ്, അർച്ചന സാജി, അനുജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റസാഖ് ഒറ്റപ്പാലം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.