ഖത്തർ പിറവം പ്രവാസി അസോസിയേഷൻ വിദ്യാർഥികൾക്ക് നൽകുന്ന സ്മാർട്ട്
ഫോണുകളുടെ വിതരണോദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു
ദോഹ: ഖത്തർ പിറവം പ്രവാസി അസോസിയേഷൻ (ക്യു.എ.പി.പി.എ) ആഭിമുഖ്യത്തിൽ പിറവം നിയോജകമണ്ഡലത്തിലെ 25 വിദ്യാർഥികൾക്ക് ഓൺലൈൻപഠനത്തിനായി സ്മാർട്ട് ഫോണുകൾ കൈമാറി. അസോസിയേഷൻ അംഗം ബിനീഷ് ഓണക്കൂറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിറവം എം.എൽ.എ അനൂപ് ജേക്കബ് ഫോണുകളുടെ വിതരണോദ്ഘാടനം നടത്തി. നിയോജക മണ്ഡലത്തിലെ വിവിധ നഗരസഭ, പഞ്ചായത്ത് പ്രസിഡൻറുമാരും അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. അസോസിയേഷൻ അംഗം എൽദോ മാത്യു നന്ദി പറഞ്ഞു. പ്രസിഡൻറ് അജി കുര്യാക്കോസും സെക്രട്ടറി ഷിജോ കെ. തങ്കച്ചനും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.