ഖത്തർ വോളിബാൾ ടീം
Posted On
date_range Updated On
date_range ഒളിമ്പിക്സ് വോളി: ഖത്തറിന്റെ ആദ്യ എതിരാളി ബ്രസീൽ
ദോഹ: 2024 പാരിസ് ഒളിമ്പിക്സ് വോളിബാൾ യോഗ്യത റൗണ്ടിൽ ഖത്തറിന്റെ ആദ്യ അങ്കം കരുത്തരായ ബ്രസീലിനെതിരെ. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ എട്ടുവരെ നീണ്ടുനിൽക്കുന്ന യോഗ്യത ചാമ്പ്യൻഷിപ്പിൽ ഏഴ് മത്സരങ്ങളാണുളത്.
30ന് ബ്രസീലിനെയും ഒക്ടോബർ ഒന്നിന് ഇറ്റലിയെയും മൂന്നിന് ഇറാനെയും നാലിന് ക്യൂബയെയും ആറിന് യുക്രെയ്നെയും ഏഴിന് ജർമനിയെയും എട്ടിന് ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും. എട്ട് ടീമുകൾ മത്സരിക്കുന്ന പുൾ ‘എ’യിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.