Posted On
date_range Updated On
date_range ഒ.ഐ.സി മനുഷ്യാവകാശ കമീഷൻ അംഗമായി മർയം ബിൻത് അബ്ദുല്ല അൽ അതിയ്യയെ തിരഞ്ഞെടുത്തു
ദോഹ: ദേശീയ മനുഷ്യാവകാശ കൗൺസിലിന്റെ ചെയർപേഴ്സൻ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യയെ ഒ.ഐ.സിയുടെ മനുഷ്യാവകാശ കമീഷൻ സ്വതന്ത്ര അംഗമായി തിരഞ്ഞെടുത്തു. ഇസ്തംബൂളിൽ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിതല സമ്മേളനത്തിലാണ് തിരഞ്ഞെടുത്തത്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും നടപ്പാക്കുന്നതിലും ഖത്തറിന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ്. അന്താരാഷ്ട്ര മനുഷ്യാവകാശ വേദികളിൽ ഖത്തറിന്റെ സജീവവും ക്രിയാത്മകവുമായ പങ്ക് ഇത് എടുത്തുകാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.