നോർവ ഖത്തർ രാജാ രവിവർമ കലാമത്സരങ്ങളിലെ വിജയികൾ
ദോഹ: രാജാ രവിവർമയുടെ 177ാം ജന്മദിനത്തോടനുബന്ധിച്ച് ഖത്തറിലെ വർക്കലക്കാരുടെ കൂട്ടായ്മയായ ‘നോർവ ഖത്തർ’ ആഭിമുഖ്യത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വെച്ച് ഇന്റർസ്കൂൾ ആർട്സ് മത്സരം സംഘടിപ്പിച്ചു.
ആറ് കാറ്റഗറികളിലായി 3500ലധികം വിദ്യാർഥികൾ ചിത്ര രചന - കളറിങ് മത്സരത്തിന് രജിസ്റ്റർ ചെയ്തിരുന്നു. അടൂർ പ്രകാശ് എം.പി മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. നോർവ ഖത്തർ പ്രസിഡന്റ് നിസാം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ കമ്യൂണിറ്റി സംഘടന നേതാക്കൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി സിമിൻ ചന്ദ്രൻ സ്വാഗതവും പ്രോഗ്രാം ചീഫ് കോഒാഡിനേറ്റർ തസീൻ അമീൻ ആശംസയും ട്രഷറർ സൗമ്യ അജി നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കാറ്റഗറികളിലായി 21 ക്ലാസ് റൂമുകളിലായി നടന്ന വാശിയേറിയ മത്സരങ്ങളിൽ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഒന്നാം സ്ഥാനവും ഒലിവ് ഇന്റർനാഷനൽ സ്കൂൾ രണ്ടാസ്ഥാനവും കരസ്ഥമാക്കി. വൈകീട്ട് നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ മുഖ്യാതിഥിയായി. നോർവ പ്രസിഡന്റ് നിസ്സാം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ജനറൽ സെക്രട്ടറി എബ്രഹാം, ഹൈദർ ചുങ്കത്തറ, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.
വിവിധ കാറ്റഗറികളിൽ ഒന്നാം സ്ഥാനം നേടിയവർ
കാറ്റഗറി ഒന്ന് : (കെ.ജി) കളറിങ്: ഐസ ഹുസൈൻ (DPS മോഡേൺ ഇന്ത്യൻ സ്കൂൾ), കാറ്റഗറി രണ്ട്: ആബേൽ ജെയിൻ ജോസഫ് (ഒലിവ് ഇന്റർനാഷനൽ സ്കൂൾ), കാറ്റഗറി മൂന്ന്: അനുശ്രീ പല്ലത്ത് (ഭവൻസ് പബ്ലിക് സ്കൂൾ), കാറ്റഗറി നാല്: സെസിന സെന്തിൽകുമാർ (പൊഡാർ പേൾ സ്കൂൾ), കാറ്റഗറി അഞ്ച്: ദിയ വിനോദ് (ഡി.പി.എസ് മോഡേൺ സ്കൂൾ), കാറ്റഗറി ആറ്: റിൻഷ ഫാത്തിമ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.