Posted On
date_range Updated On
date_range കേരളത്തിലേക്കില്ല, ഇനി ഖത്തറിൽ നിന്ന് മറ്റിടങ്ങളിലേക്ക് വിമാനം
ദോഹ: കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിെലത്തിക്കുന്നതിനായുള്ള മൂന്നാംഘട്ട പദ്ധതിയിൽ കേരളമൊഴികെ മറ്റിടങ്ങളിലേക്ക് ഖത്തറിൽ നിന്ന് വിമാനങ്ങൾ. ഇന്ത്യൻ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
ചെെന്നെ, മുംബൈ, ഡൽഹി, അഹ്മദാബാദ്, ലഖ്നോ, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് അടുത്ത ഘട്ടത്തിൽ വിമാനങ്ങൾക്ക് സാധ്യത. മറ്റ് വിശദവിവരങ്ങൾ ലഭ്യമല്ലെന്ന് എംബസി അറിയിച്ചു. കേരളത്തിലേക്ക് 28 വിമാനസർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ എന്നുമുതലാണ് ഇതെന്ന് അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.