ദോഹ: ഖത്തറിലെ പ്രവാസി ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന ടെന്നീസ് ബാൾ ക്രിക്കറ്റ് ലീഗായ ‘നിഹാൻ പ്രീമിയർ ലീഗ് ടി 20’ മത്സരങ്ങൾക്ക് ഒക്ടോബർ 26ന് തുടക്കമാകും. ലീഗിനു മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ യോഗം, ജഴ്സി വിതരണം, പൂൾ ഡ്രോ എന്നിവ നടന്നു. 28 ടീമുകളുടെയും ക്യാപ്റ്റന്മാരും സ്പോൺസർമാരായ ട്രൂത്ത് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു. എൻ.പി.എൽ വിജയികൾക്ക് ഇത്തവണ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട് ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 5000 റിയാലും രണ്ടാം സ്ഥാനക്കാർക്ക് 2500 റിയാലും നൽകും. മൂന്നും നാലും സ്ഥാനക്കാർക്ക് 1000 റിയാൽ വീതവും നൽകും. ആറ് മാസം നീളുന്ന ലീഗിൽ 28 ടീമുകളിലായി 600 ഓളം കളിക്കാർ മാറ്റുരക്കും. ഖത്തർ ക്രിക്കറ്റിന് മികച്ച താരങ്ങളെ സംഭാവന ചെയ്ത എൻ.പി.എൽ ഇത്തവണയും പതിവ് തെറ്റിക്കില്ലെന്ന പ്രതീക്ഷയിലാണ് ടീം ക്യാപ്റ്റന്മാർ. ടെന്നീസ് ബാൾ ക്രിക്കറ്റിന് പരമാവധി പ്രോത്സാഹനം നൽകുകയുമാണ് ലക്ഷ്യമെന്നു ലീഗ് ചെയർമാൻ അലി ഹസൻ, കോ ഓർഡിനേറ്റർ ഗദ്ദാഫി, കൺവീനർ അനുരാജ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.