ദോഹ: ഫ്രഞ്ച് ക്ലബ് പാരിസ് സെൻറ് ജെർമനിലേക്കുള്ള കൂടുമാറ്റത്തിന് മുന്നോടിയായി സൂപ്പർ താരം നെയ്മർ ഇന്ന് ദോഹയിലെത്തും. സ്പാനിഷ് വമ്പന്മാരായ ബാഴ് സലോണയിൽനിന്ന് ലോകറെക്കോഡ് കൈമാറ്റത്തുകയായ 222 ദശലക്ഷം യൂറോക്ക് ബ്രസീൽ താരം പി.എസ്.ജിയിലെത്തുമെന്ന റിപ്പോർട്ടിനിടെയാണ് ദോഹ സന്ദർശനം. പി.എസ്.ജി ചെയർമാൻ നാസർ അൽ ഖുലൈഫിയെ കാണാനാണ് നെയ്മർ എത്തുന്നത്. കൂടുമാറ്റം ഉറപ്പായാൽ വൈദ്യപരിശോധനക്കും താരം ദോഹയിൽ തന്നെ വിധേയനാവും. 2021 വരെ ബാഴ്സലോണയുമായി കരാറുള്ള നെയ്മറിെൻറ റിലീസ് ക്ലോസ് ആണ് 222 ദശലക്ഷം യൂറോ. ഇൗ തുക നൽകാൻ പി.എസ്.ജി തയാറാവുന്നതോടെ ക്ലബ് മാറാൻ നെയ് മറിനും താൽപര്യമുള്ളതിനാൽ ബാഴ്സക്ക് വഴങ്ങേണ്ടിവരുമെന്നാണ് സൂചന. 2013ൽ സ്വന്തം നാട്ടിലെ സാേൻറാസിൽനിന്നാണ് നെയ്മർ ബാഴ്സലോണയിലെത്തിയത്. ബ്രസീൽ താരത്തിെൻറ ക്ലബ് മാറ്റത്തോടെ ബാഴ്സ വഴി പ്രശസ്തമായ മെസി–സുവാരസ് –നെയ്മർ ത്രയത്തിന് അന്ത്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.