ദോഹ: നാല് വനിതകളെ ഉൾപ്പെടുത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ശൂറ മജിലിസ് പുനസംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. വനിതകൾക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് പുതിയ കൗൺസിൽ. ഡോ.ഹസ്സ സുൽത്താൻ ജാബിർ മുഹമ്മദ് അൽജാബിർ, ഡോ. ആയിഷ യൂസുഫ് ഉമർ അൽഹമദ് അൽകുവാരി, ഡോ. ഹിന്ദ് അബ്ദുറഹ്മാൻ മുഹമ്മദ് മുബാറക് അൽമിഫ്താഹ്, റീം മുഹമ്മദ് റാഷിദ് അൽഹമൂദി അൽമൻസൂരി എന്നിവരാണ് ശൂറ കൗൺസിലിൽ ഉൾപ്പെടുത്തിയ വനിതകൾ. മജ്ലിസ് ശൂറ 46ാമത് യോഗം ഈ മാസം പതിനാലിന് വിളിച്ച് ചേർക്കാൻ അമീർ ഉത്തരവ് നൽകിയതായും ഖത്തർ ന്യൂസ് ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.