ദോഹ: ഖത്തറിൽ പുതുതായി രൂപവത്കരിച്ച കലാകാരന്മാരുടെ കൂട്ടായ്മയായ മർഹബ ഇവന്റ് ക്ലബ് സംഘടിപ്പിക്കുന്ന പ്രശസ്ത ഗായകൻ നവാസ് പാലേരി നയിക്കുന്ന സംഗീത സന്ധ്യ ‘പാടിയും പറഞ്ഞും’ പരിപാടിയും ഖത്തർ നാഷനൽ ഡേ ആഘോഷവും ഡിസംബർ 19ന് ഏഷ്യൻ ടൗണിന് സമീപത്തുള്ള ഡെല്ല ഡ്രൈവിങ് അക്കാദമി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആലോചന യോഗത്തിൽ മർഹബ ഇവന്റ് ക്ലബ് ഡയറക്ടർ ഫൈസൽ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.
ഫാസിൽ, ഫൈസൽ, അഞ്ജു, സീനത്ത്, അമ്മു, മുനീർ, അനസ്, അഷ്റഫ് കല്ലിൽ, ഇർഷാദ്, നാസർ കെ.പി, ഷബീർ കെ.എം, റിയാസ് മണാട്ട് എന്നിവർ സംസാരിച്ചു. മർഹബ ഇവന്റ് ക്ലബ് ജനറൽ കൺവീനർ ജാഫർ ജാതിയേരി സ്വാഗതവും മീഡിയ പബ്ലിസിറ്റി കൺവീനർ റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.