അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
Posted On
date_range Updated On
date_range ദേശീയദിനം; തടവുകാർക്ക് മോചനം
ദോഹ: ദേശീയദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മാപ്പുനൽകി മോചിപ്പിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവ്. രാജ്യം ഡിസംബർ 18ന് ദേശീയദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഒരു വിഭാഗം തടവുകാരെ മോചിപ്പിക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത തടവുകാരെയാവും ഇളവ് നൽകി വിട്ടയക്കുക. എന്നാൽ, എത്ര തടവുകാർക്കാണ് മോചനം നൽകുക എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ മാർച്ചിൽ റമദാനിന്റെ ഭാഗമായും തെരഞ്ഞെടുക്കപ്പെട്ട തടവുകാരെ മാപ്പുനൽകി മോചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.