ദേ​ശീ​യ ദി​നം: സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഒ​രു ദി​വ​സം അ​വ​ധി

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ ഒ​രു ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ച് തൊ​ഴി​ൽ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മ​ത്തി​ന് വി​ധേ​യ​മാ​യി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു ദി​വ​സം വേ​ത​ന​ത്തോ​ടെ​യു​ള്ള അ​വ​ധി ദി​ന​മാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം സോ​ഷ്യ​ൽ മീ​ഡി​യ പേ​ജ് വ​ഴി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, അ​വ​ധി ദി​ന​ത്തി​ൽ ജോ​ലി​ചെ​യ്യേ​ണ്ടി വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ൽ നി​യ​മ​ത്തി​ലെ വ​കു​പ്പ് 74ലെ ​നി​ബ​ന്ധ​ന പ്ര​കാ​രം ഓ​വ​ർ​ടൈം ഉ​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി​രി​ക്കും. ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു ദി​വ​സ​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ബാ​ങ്കു​ക​ൾ​ക്കും ധ​ന​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​തേ ദി​വ​സം അ​വ​ധി​യാ​ണ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വാ​രാ​ന്ത്യ അ​വ​ധി​യും ​തു​ട​ർ​ന്നു​ള്ള ര​ണ്ടു ദി​വ​സം ദേ​ശീ​യ​ദി​ന അ​വ​ധി​യു​മാ​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച മാ​ത്ര​മാ​യി​രി​ക്കും അ​ടു​ത്ത പ്ര​വൃ​ത്തി​ദി​നം. 

Tags:    
News Summary - National Day: A day off in the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.