ഖത്തറിലെ പ്രമുഖ ഹെൽത്ത് കെയർ പ്രൊവൈഡറായ നസീം ഹെൽത്ത് കെയറിന്റെ പുതിയ സർജിക്കൽ സെന്റർ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ആൽഥാനി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നു. ഖത്തർ യുനൈറ്റഡ് റിപ്പബ്ലിക് ഓഫ് താൻസനിയ അംബാസഡർ ഡോ. മഹദി ജുമാ മാലിം, നസീം എം.ഡി 33 ഹോൾഡിങ് സി.എം.ഡി വി.പി. മുഹമ്മദ് മിയാൻദാദ്, ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിം എന്നിവർ സമീപം
ദോഹ: ഖത്തറിന്റെ ആരോഗ്യമേഖലയിലെ ചരിത്ര നിമിഷങ്ങളിലൊന്നായി നസീം സർജിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു. ഖത്തറിലെ ജനങ്ങൾക്ക് സമഗ്ര ശസ്ത്രക്രിയ സേവനങ്ങൾ ഉറപ്പ് നൽകുക എന്ന ഉദ്ദേശ്യത്തോടെ ജനുവരി ഒമ്പതിന് സി റിങ് റോഡിലാണ് രാജ്യത്തെ പ്രമുഖ ഹെൽത്ത് കെയർ പ്രൊവൈഡറായ നസീം ഹെൽത്ത് കെയറിന്റെ പുതിയ സർജിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചത്.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ആൽഥാനി സർജിക്കൽ സെന്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഖത്തർ യുനൈറ്റഡ് റിപ്പബ്ലിക് ഓഫ് താൻസനിയ അംബാസഡറായ ഡോ. മഹദി ജുമാ മാലിം, നസീം എം.ഡി 33 ഹോൾഡിങ് സി.എം.ഡി വി.പി. മുഹമ്മദ് മിയാൻദാദ്, ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിം, നസീം ജി.എം-ഓപറേഷൻസ് മുഹമ്മദ് ഷാനവാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജനറൽ സർജറി, ഓർത്തോപീഡിക് സർജറി, ലാപ്രോസ്കോപ്പിക് സർജറി, ഗൈനക്കോളജി, സർജിക്കൽ യൂറോളജി, ഇ.എൻ.ടി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, ഗ്യാസ്ട്രോ എൻററോളജിയിൽ ഇൻവേസിവ് ഡയഗ്നോസ്റ്റിക് പ്രൊസീജ്യർ എന്നീ വിഭാഗങ്ങളിൽ പതിനഞ്ചിലധികം ഡോക്ടർമാർ ഉൾപ്പെടുന്ന സർജിക്കൽ ടീമിന്റെ നേതൃത്വത്തിൽ 100ലധികം സർജറികൾ നസീം സർജിക്കൽ സെന്റർ ചെയ്ത് നൽകും.
നസീം സർജിക്കൽ സെന്ററിലെ സർജിക്കൽ ടീമിനെ ചടങ്ങിൽ ആദരിച്ചപ്പോൾ
ഖത്തറിൽ ഏറ്റവും പ്രശസ്തമായ ഇന്ത്യൻ ബ്രാൻഡുകളിലൊന്നായ നസീം, ഓരോ മാസവും 95 രാജ്യങ്ങളിൽ നിന്നുള്ള 80,000 പേർക്ക് ആരോഗ്യസേവനങ്ങൾ നൽകുന്നു. നസീമിന്റെ ഏഴു ശാഖകളാണ് ഖത്തറിൽ വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്നത്. കഴിഞ്ഞ 17 വർഷമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് കെയർ പ്രൊവൈഡർ എന്നനിലയിൽ നസീം, പ്രവാസികളുടെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്നു. ജനങ്ങൾക്ക് മികച്ച ആരോഗ്യസേവനങ്ങൾ നൽകാനായി നസീം ആദ്യത്തെ മൊബൈൽ ഡെന്റൽ യൂനിറ്റും പുറത്തിറക്കിയിട്ടുണ്ട്. നസീമിന്റെ പ്രവർത്തനത്തിൽ സർജിക്കൽ സെന്ററിന്റെ ആരംഭം മുതൽക്കൂട്ടാവും.
സർജിക്കൽ സെന്ററിലൂടെ, സങ്കീർണമായ ശസ്ത്രക്രിയകളിൽനിന്ന് വരെ രോഗികളെ സുരക്ഷിതമായി ശുശ്രൂഷിച്ച് എളുപ്പത്തിൽ സുഖപ്പെടുത്താനാവും. സുസജ്ജമായ ഓപറേഷൻ തിയറ്ററുകൾ, ഏഴ് പോസ്റ്റ്-ഓപറേറ്റിവ് കിടക്കകൾ, കൊളോനോസ്കോപ്പി, എൻഡോസ്കോപ്പി സ്യൂട്ട്, അനസ്തേഷ്യക്കു മുമ്പും ശേഷവും റൂമുകൾ, സി.ടി സ്കാൻ, എം.ആർ.ഐ, എക്സ്റേ, യു.എസ്.ജി എന്നിവയിലൂടെ റേഡിയോളജി വിഭാഗത്തിന്റെ പൂർണ പിന്തുണയുള്ള പ്രൈവറ്റ് റൂമുകൾ, മിനിമലി ഇൻവേസിവ് സർജറിക്കുള്ള ലാപ്രോസ്കോപ്പി, വെന്റിലേറ്റർ സി.എസ്.എസ്.ഡി സപ്പോർട്ട്, പൂർണ സജ്ജീകരണങ്ങളോട് കൂടിയ ലബോറട്ടറി എന്നിങ്ങനെ വിപുലമായ സേവനങ്ങൾ ഉപയോഗിച്ച് സമഗ്രമായ ശസ്ത്രക്രിയ പരിചരണം നസീം ഉറപ്പുനൽകുന്നു.
ഏറ്റവും സമീപത്തുള്ള ക്ലിനിക് എന്നരീതിയിൽ എളുപ്പത്തിൽ ഇവിടെയെത്താം. എല്ലാ ദിവസവും 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാണ്. അതിനൂതനമായ സാങ്കേതിക വിദ്യകളിലൂടെ, വിദഗ്ദ്ധരായ മെഡിക്കൽ ടീമിനൊപ്പം രോഗികളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനായി നസീം ശ്രമിക്കുന്നു.
‘ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി ഏറ്റവും മികച്ച വൈദ്യപരിചരണം നൽകുക എന്നതിലാണ് നസീം ഹെൽത്ത് കെയർ ശ്രദ്ധിക്കുന്നത്. നസീം സർജിക്കൽ സെന്റർ ശസ്ത്രക്രിയ മികവിലൂടെ ഏവർക്കും ഉപകാരപ്രദമാകുമെന്നതിൽ സംശയമില്ല’-നസീം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് മിയാൻദാദ് പറഞ്ഞു.
നസീം ജി.എം-ഓപറേഷൻസ് മുഹമ്മദ് ഷാനവാസും ചടങ്ങിൽ സംസാരിച്ചു. നസീം ഹെൽത്ത്കെയർ ജി.എം-സ്ട്രാറ്റജി ഡോ. മുനീർ അലി ഇബ്രാഹിം, വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സർജിക്കൽ സെന്റർ ലോഞ്ച്. ദോഹയിലെ വെസ്റ്റിൻ ഹോട്ടലിലായിരുന്നു ഓപ്പണിങ് ഇവന്റ്. ചടങ്ങിൽ ഖത്തർ യുനൈറ്റഡ് റിപ്പബ്ലിക് ഓഫ് താൻസനിയ അംബാസഡറായ ഡോ. മഹദി ജുമാ മാലിം നസീം സർജിക്കൽ ഡോക്ടർമാരെ ആദരിച്ചു.
ഇന്ത്യൻ എംബസി, താൻസനിയ, സുഡാൻ, സോമാലിയ, സിറിയ ഉൾപ്പെടെ നിരവധി എംബസികളിൽനിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. നസീം സീനിയർ മാനേജർ ഹാഷിം ഇർഷാദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.